ലണ്ടൻ: ലോക്ക്ഡൗൺ കാലത്ത് ഒരു പൂന്തോട്ടം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബ്രിട്ടനിലെ ഹാംഷെറിലെ ന്യൂ ഫോറസ്റ്റ് ജില്ലയിലെ ഒരു കുടുംബം. പൂന്തോട്ടത്തിനായി കുഴിയെടുക്കുനതിനിടെ അവർക്ക്ലഭിച്ചത് 63 സ്വർണനാണയങ്ങളും ഒരു വെള്ളി നാണയവുമായിരുന്നു.വീട്ടുകാർ ഉടൻ തന്നെ ബ്രിട്ടീഷ് മ്യൂസിയം അധികൃതരെ വിവരമറിയിച്ചു.ഹെൻറി എട്ടാമന്റെ കാലത്തായിരിക്കാം ഈ നാണയങ്ങൾ കുഴിച്ചിട്ടതെന്നാണ് വിലയിരുത്തൽ. 15,16 നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന എഡ്‌വേഡ് നാലാമന്റെയും ഹെൻറി എട്ടാമന്റെയും ചിത്രങ്ങളുള്ള നാണയങ്ങളാണിത്. ഹെൻറി എട്ടാമന്റെ ഭാര്യമാരായിരുന്ന കാതറിൻ, ആൻ, ജെയ്ൻ എന്നിവരെ കുറിച്ചുള്ള സൂചനകളും നാണയങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവിടെ എങ്ങനെ ഈ നാണയങ്ങളെത്തി എന്ന കാര്യം വ്യക്തമല്ല. ആരെങ്കിലും പണം സൂക്ഷിക്കുന്ന സ്ഥലമായിരുന്നോ അതോ ഒളിച്ചുവച്ചതാണോ എന്നും വ്യക്തമല്ല. പണ്ട് കാലത്ത് സമ്പത്ത് സൂക്ഷിക്കാൻ രാജകുടുംബങ്ങൾ പലവഴികളാണ് കണ്ടെത്തിയിരുന്നത്. അതേസമയം, ഇത്തരം നാണയങ്ങൾ അപൂർവമായേ ലഭിച്ചിട്ടുള്ളൂയെന്ന് ബ്രിട്ടീഷ് മ്യൂസിയം അധികൃതർ പറയുന്നു. ഈ നാണയങ്ങളുടെ പുരാവസ്തു മൂല്യം എത്രയെന്ന് ഇതുവരെ അധികൃതർ പുറത്തുവിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here