മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറഞ്ഞ ഉത്സവമാണ് വിഷു. ലോകത്ത് എവിടെ ആയാലും മലയാളി ആഘോഷിക്കുന്ന കാര്ഷിക ഉത്സവം .എല്ലാ അമേരിക്കൻ മലയാളികൾക്കും അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ  സംഘടന ആയ ഫൊക്കാനയുടെ ആശംസകൾ . ഏതൊരു മലയാളിയുടെ മനസ്സിലും സമൃദ്ധിയും ഐശ്വര്യവും നിറയ്ക്കുന്ന ദിനമാണ് വിഷു. നല്ല നാളെയെ കുറിച്ചുളള സുവർണ്ണ പ്രതീക്ഷകളാണ് വിഷു സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു.ഐശ്വര്യത്തിന്‍റെ – സമ്പല്‍സമൃദ്ധിയുടെ- പ്രതീക്ഷയുടെ വർഷം എല്ലാ മലയാളികൾക്കും ഉണ്ടാകട്ടെ എന്ന് ഫൊക്കാനാ പ്രസിടന്റ്റ് ജോൺ പി ജോൺ അറിയിച്ചു . ജീവിതച്ചൂടിൽ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാൻ  വിഷു നമ്മെ പ്രേരിപ്പിക്കുന്നു. പീഡാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷു നമ്മോടൊപ്പമുണ്ട്. പൊന്നും, പൂവും കൊണ്ട് പ്രകൃതിയെഴുതുന്ന മധുരഗീതം പോലെ.ഇനി വരാൻ പോകുന്ന എല്ലാ വിഷുക്കാലവും സമ്പൽ സമൃദ്ധിയുടേത് ആകട്ടെ എന്ന് ഫൊക്കാനാ സെക്രട്ടറി വിനോദ് കേയാര്ക്കെ ,ട്രഷറാർ ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌,കൺവൻഷൻ ചെയർമാൻ ടോമി കക്കാട്ട്, ജനറൽ കൺവീനർ ഗണേഷ് നായർ, വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ രാജൻ പടവത്തിൽ, എന്റർറ്റെയ്മെന്റ് ചെയർ ബിജു കട്ടത്തറ എന്നിവർ അറിയിച്ചു.
– ശ്രീകുമാർ ഉണ്ണിത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here