ഫൊക്കാനയുടെ ആദ്യകാല പ്രവർത്തകനും,  പ്രമുഖ നേതാവുംആയിരുന്ന    ഡോ. എന്‍.കെ. സാമുവേല്‍ലിന്  (92) ഫൊക്കാനയുടെ  അനുശോചനം  . ദീര്‍ഘകാലം യൂണിവേഴ്‌സിറ്റി ഓഫ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സാമുവേല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. 

ഫൊക്കാനയുടെ തുടക്കത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ഡോ. സാമുവേലിന്റെ ഭവനത്തിലിയാരുന്നു സംഘടനയുടെ പിറവി. അക്കാലത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഡോ. കെ.ആര്‍. നാരായണനടക്കം ഫൊക്കാനയുടെ ആദ്യകാല നേതാക്കള്‍ ഒത്തുകൂടി ദേശീയ സംഘടന എന്ന ആശയം മുന്നോട്ടുവെച്ചതും, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും ഡോ. സാമുവേലിന്റെ ഭവനത്തില്‍ വച്ചു നടന്ന യോഗത്തിലായിരുന്നു.  പിന്നീട് നാഷണല്‍ കൗണ്‍സില്‍ ഓഫ് ഏഷ്യന്‍ ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടന രൂപീകരിച്ച് ദീര്‍ഘകാലം സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 

ജൂണ്‍ ഏഴാംതീയതി വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ മേരിലാന്റിലെ സില്‍വര്‍ സ്പ്രിംഗിലുള്ള റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിനുവെയ്ക്കുകയും എട്ടാം തീയതി രാവിലെ 10 മണിക്ക് സ്‌പെന്‍സര്‍വില്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചില്‍ സംസ്കാര ചടങ്ങുകള്‍ നടത്തും.

ഫൊക്കാനക്ക് വേണ്ടി  പ്രസിഡന്റ്‌ജോൺ പി. ജോൺ .സെക്രട്ടറി വിനോദ്‌ കെയാർകെ. ട്രഷറർ ജോയി ഇട്ടൻ , ട്രസ്റ്റി ബോർഡ്‌ ചെയർമാൻ പോൾ കറുകപ്പള്ളിൽ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ഫൊക്കാന കമ്മറ്റി മെമ്പർ സനൽ ഗോപി തുടങ്ങിയവര്‍ അനുശോചിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

LEAVE A REPLY

Please enter your comment!
Please enter your name here