ന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനം മറികടന്ന് നിയമവിരുദ്ധമായി ഇലക്ഷന്‍ നടത്താന്‍ ഒരു സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്നവര്‍ ശ്രമം നടത്തുന്നത് സംഘടനയെ തകര്‍ച്ചയിലെത്തിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട്, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അലക്‌സ് തോമ്മസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കണ്‍വന്‍ഷനും ഇലക്ഷനും അടുത്തവര്‍ഷം നടത്താനാണു നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്ത 34 പേരില്‍ 30 പേരും ചേര്‍ന്ന് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിലും ഗവണ്മെന്റിന്റെ നിര്‍ദേശം അനുസരിച്ചും സാമൂഹ്യ ഒത്തുചേരല്‍ വിഷമകരമായതിനാലാണ് കണ്‍വെന്‍ഷനും ഇലക്ഷനും മാറ്റുവാന്‍ നാഷണല്‍ കമ്മിറ്റി തീരുമാനം എടുത്തത്.

ഫൊക്കാന നിയമ പ്രകാരം ഡെലിഗേറ്റ്‌സ് വന്നു പങ്കെടുത്തെങ്കില്‍ മാത്രമേ ജനറല്‍ കൗണ്‍സിലിന് നിയമ സാധ്യതയുള്ളൂ. അങ്ങനെ ഒരു ജനറല്‍ കൗണ്‍സിലില്‍ അല്ലാതെ ഇലക്ഷന്‍ നടത്തുവാന്‍ ഫൊക്കാന ബൈലോ അനുവദിക്കുന്നില്ല.

കാര്യം ഇങ്ങനെ ആണെന്നിരിക്കെ ട്രസ്റ്റി ബോര്‍ഡിലെ ചിലര്‍ക്ക് ഉടനെ ഇലക്ഷന്‍ നടത്തണമെന്ന് മോഹം. കണ്‍വന്‍ഷന്‍ അടുത്ത വര്‍ഷവും ഇലക്ഷന്‍ ഈ വര്‍ഷവും നടത്താനുള്ള മോഹം നല്ല ഉദ്ദേശത്തോടെയല്ല എന്നു വ്യക്തം.

ഫൊക്കാനയിലെ ഇലക്ഷന്‍ കമ്മീഷനില്‍ മൂന്നു പേരെ നിയമിച്ചത് ട്രസ്റ്റി ബോര്‍ഡ് ആണ്. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഇലക്ഷന്‍ കമ്മിറ്റിയിലെ മുന്ന് പേരും പരസ്യമായി ഒരു ഗ്രൂപ്പിനെ പിന്തുണക്കുന്നവര്‍ ആണ്. അങ്ങനെയുള്ള അവര്‍ നീതിപൂര്‍വ്യമായ ഒരു ഇലക്ഷന്‍ നടത്തുമെന്ന് ആരും വിശ്വസിക്കുന്നില്ല. ഒരു ഗ്രൂപ്പിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഈ മൂന്നു പേരെ ഇലക്ഷന്റെ ചുമതല ഏല്‍പ്പിച്ചത് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന് തന്റെ സുഹൃത്തിന് വേണ്ടി ഇലക്ഷന്‍ തിരിമറി നടത്തുവാന്‍ വേണ്ടിയാണോ എന്നും സംശയിക്കുന്നു.

അതിനാല്‍ നിഷ്പക്ഷരായ ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കണം. നാഷണല്‍ കമ്മിറ്റി, എക്‌സിക്യൂട്ടിവ് കമ്മിറ്റി, ജനറല്‍ ബോഡി എന്നിവയേക്കാള്‍ വലിയ അധികാരമുള്ള സമിതിയല്ല ട്രസ്റ്റി ബോര്‍ഡ്. ചുരുങ്ങിയ ഉത്തരവാദിത്വം മാത്രമുള്ള അവര്‍ സംഘടനയെല്ല നോക്കുന്നതെന്നു വ്യക്തം.

ഫൊക്കാനയില്‍ പുതിയതായി 16 അസോസിയേഷന്‍ മെമ്പര്‍ഷിപ്പിന് വേണ്ടി അപേക്ഷിച്ചെങ്കിലും ഒരു ഗ്രൂപ്പിന് മാത്രം വോട്ടു ലഭിക്കുന്ന 6 അസോസിയേഷനെ അഗീകരിക്കുകയും 9 അപേക്ഷകരെ തള്ളുകയും ചെയ്തു എന്നാണ് അറിയുന്നത്.

അങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് ഇലക്ഷന്‍ ഇപ്പോള്‍ തന്നെ നടത്തണം എന്ന തിരുമനായി വരുന്നത്. നാഷണല്‍ കമ്മിറ്റിയെ മറികടക്കാനുള്ള അധികാരം ട്രസ്റ്റി ബോര്‍ഡിനില്ല എന്നു ബൈലോ വ്യക്തമായി പറയുന്നു. അങ്ങനെയിരിക്കെ ഇല്ലാത്ത അധികാരം ഉണ്ടെന്ന് കാണിക്കാന്‍ ട്രസ്റ്റി ബോര്‍ഡിനന്റെ തിടുക്കം ശരിയല്ല.

അതു പോലെ തന്നെ ഒരു വിഭാഗം സ്ഥനാര്‍ഥികള്‍ക്ക് തങ്ങളില്‍ വിശ്വാസമില്ല എന്നു തറപ്പിച്ചു പറയുമ്പോള്‍ ഇലക്ഷന്‍ കമ്മീഷന്റെ സെലക്ഷന്‍ പുനപരിശോധന ചെയ്യണം.

പുതിയ ഇലക്ഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനില്‍ വച്ച് ഇലക്ഷന്‍ നടക്കട്ടെ. ഈ വര്‍ഷം നടന്നാല്‍ ഒരേസമയം രണ്ടു ഫൊക്കാന പ്രസിഡന്റുമാരുണ്ടാകും. ഇപ്പോള്‍ തെരെഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ക്ക് ഫലത്തില്‍ ഒരു വര്‍ഷം മാത്രം ആയിരിക്കും കാലാവധി കിട്ടുക.

അതിനു പുറമെ നിയമവിരുദ്ധമായ ഈ നടപടി കോടതിയിലും ചോദ്യം ചെയ്യപ്പെടും. അതൊക്കെ സംഘടനക്ക് നല്ലതാണോ എന്നു നിരന്തരം കുത്തിതിരിപ്പുണ്ടാക്കി സംഘടനയെ കൈപ്പിടിയിലാക്കാന്‍ ശ്രമിക്കുന്ന്വര്‍ ആലോചിക്കുന്നത് നല്ലതാണെന്നും കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here