ദോഹ: കോവിഡ്–19 പ്രതിസന്ധിയെ തുടർന്ന് ഖത്തറിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് പുതുക്കിയ മാനദണ്ഡങ്ങളുമായി ഇന്ത്യൻ എംബസി.
ഇന്ത്യയുടെ വന്ദേ ഭാരത് മിഷന് പുറമേ, കമ്പനികളുടെയും വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെയും ആഭിമുഖ്യത്തിൽ നിരവധി ചാർട്ടേഡ് വിമാനങ്ങളാണ് ഇതുവരെ ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് പറന്നത്. ഈ സാഹചര്യത്തിലാണ് ചാർട്ടേഡ് വിമാനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് മാനദണ്ഡങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്നത്.

ചാർട്ടർ വിമാനങ്ങൾക്കുള്ള ഇന്ത്യൻ എംബസിയുടെ പുതുക്കിയ മാനദണ്ഡങ്ങൾ:


1. ചാർട്ടർ വിമാനങ്ങൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന കമ്പനികളും കമ്മ്യൂണിറ്റി സംഘടനകളും അനുയോജ്യമായ ചാർട്ടർ ഓപറേറ്ററെ സ്വന്തം നിലക്ക് കണ്ടെത്തണം.
2. വിമാനം പ്രവർത്തിപ്പിക്കുന്നതിന് എംബസിയിൽ നിന്നും എൻ .ഒ.സി ലഭിക്കുന്നതിന് യാത്രക്കാരുടെ കൃത്യമായ വിവരങ്ങൾ അടക്കമുള്ള ഫ്ളൈറ്റ് െപ്രാപ്പോസൽ എംബസിയിലേക്ക് അയച്ചിരിക്കണം. പ്രത്യേക ഫോർമാറ്റിലുള്ള സ്​റ്റേറ്റ് ക്ലിയറൻസ്​ െപ്രാഫൈലും യാത്രക്കാരുടെ പൂർണ വിവരങ്ങളും ഉൾപ്പെടുന്ന രണ്ട് അനുബന്ധങ്ങളും ഇതോടൊപ്പം ചേർക്കണം. എല്ലാ യാത്രക്കാരും ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്തവരും ഇ.ഒ.ഐ.ഡി നമ്പർ കൈവശം വെക്കുകയും വേണം.
3. എൻ.ഒ.സി നൽകിയതിന് ശേഷം യാത്രക്കാരുടെ മാനിഫെസ്​റ്റ് സ്​ഥിരീകരിച്ച് എം.ഇ.എ റീപാർട്രിയേഷൻ പോർട്ടലിൽ എംബസി ഇത് അപ്​ലോഡ് ചെയ്യും.
4. ശേഷം എയർ ട്രാൻസ്​പോർട്ട് ഓപറേറ്ററോ കമ്മ്യൂണിറ്റി സംഘടനകളോ കമ്പനികളോ ഫ്ളൈറ്റിനായി രേഖാമൂലം സംസ്​ഥാനസർക്കാറിൻെറ ക്ലിയറൻസ്​ ലഭിക്കുന്നതിന് കാത്തിരിക്കണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്​ഥാനലെവൽ ഉദ്യോഗസ്​ഥരുമായി ബന്ധപ്പെടുന്നതിന് എംബസി സൗകര്യമേർപ്പെടുത്തും. ഉദ്യോഗസ്​ഥരുടെ പട്ടിക സമയബന്ധിതമായി എംബസി അറിയിക്കും.
5. സ്​റ്റേറ്റ് ക്ലിയറൻസ്​, എംബസി എൻ.ഒ.സി എന്നിവ അടിസ്​ഥാനമാക്കി ഫ്ളൈറ്റ് ക്ലിയറൻസിനായി എ.ടി.ഒ ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി നേരിട്ട് ബന്ധപ്പെടണം. സംസ്​ഥാന ഗവൺമ​െൻറുമായി ബന്ധപ്പെട്ട് ഇൻസ്​റ്റിറ്റ്യൂഷണൽ ക്വാറൻറീൻ, ഗതാഗതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പണമിടപാടുകൾ സമയബന്ധിതമായി പൂർത്തീകരിക്കണം.
ഫ്ളൈറ്റ് ചാർട്ടർ ചെയ്യുന്ന കമ്പനികളുടെയോ സംഘടനകളുടെയോ സംസ്​ഥാനത്തെ പ്രാദേശിക പ്രതിനിധിയുടെ പേര് വിവരങ്ങൾ നേരത്തെ സമർപ്പിച്ച െപ്രാപ്പോസലിൽ രേഖപ്പെടുത്തിയിരിക്കണം.
ക്വാറൻറീൻ ഉൾപ്പെടെയുള്ള പണമിടപാടുകൾ നടത്തുന്നതി​െൻറ പ്രാദേശിക ഉത്തരവാദിത്തം ഈ പ്രതിനിധിക്കായിരിക്കും.
സ്​റ്റേറ്റ്/ഡി.ജി.സി.എ ക്ലിയറൻസ്​ ഉൾപ്പെടെയുള്ളവ എയർ ട്രാൻസ്​പോർട്ട് ഓപറേറ്ററുടെ ഉത്തരവാദിത്തമായിരിക്കും. അതേസമയ, ആഭ്യന്തര മന്ത്രാലയം ക്ലിയറൻസ്​ ലഭിക്കുന്നതിനുള്ള സഹായം എംബസിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കും.
വിമാനവുമായി ബന്ധപ്പെട്ട പുറപ്പെടൽ, വൈകൽ, സമയം പുനക്രമീകരിക്കുക എന്നിവ കൃത്യസമയത്ത് തന്നെ എംബസിയിൽ അറിയിച്ചിരിക്കണം. ഇന്ത്യൻ ഗവൺമ​െൻറി​െൻറയും സംസ്​ഥാന അധികൃതരുടെയും അറിവിലേക്കായി എം.ഇ.എ സിസ്​റ്റത്തിൽ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. എംബസിയുടെ ട്വിറ്റർ പേജിലാണ് ചാർട്ടർ വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here