കലയുടെ കൈത്തിരി തെളിയിച്ച   30 വർഷങ്ങൾ 

ശ്രീകുമാർ ഉണ്ണിത്താൻ 

fokkana pinnitta vazikaliloode photo (7) ഫൊക്കാനയുടെ കഴിഞ്ഞ 30 വർഷത്തെ വളര്ച്ചയോടൊപ്പം വളര്ന്നു പന്തലിച്ച ഒരു  സമൂഹമുണ്ട്‌ അമേരിക്കയിൽ . ഫൊക്കാനാ വളര്ത്തിയെടുത്ത കലാകാരന്മാർ ,കലാകാരികൾ .ഒരു നീണ്ട നിരതന്നെയുണ്ട് .ഫൊക്കാനയുടെ ആദ്യ സമ്മേളനം മുതൽ അമേരിക്കൻ മലയാളി കുടുംബങ്ങളിലെ യുവ കലാകാരന്മാർക്കും   കുട്ടികൾക്കും ലഭിച്ച ഫൊക്കാനയുടെ വേദികൾ അവരുടെ  കലയുടെ കേളി വൈഭഭവം പ്രകടിപ്പിക്കാൻ കിട്ടിയ അസുലഭ അവസരങ്ങൾ ആയിരുന്നു .
ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നിൽ  ഇത്തരം ഒരു ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു  .ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്വന്തം കുട്ടികളുടെ സര്ഗ്ഗ വൈഭവം ഒരു വേദിയിൽ അവതരിപ്പിച്ചു കാണുമ്പോൾ ഒരു രക്ഷകർത്താവിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല .കഴിഞ്ഞ 30 വർഷത്തിനിടയിൽ ഫൊക്കാനയുടെ വേദികളിൽ തിളങ്ങിയ കലാകാരന്മാരുടെ എണ്ണമെത്ര ?.ആയിരത്തിലധികം വേദികൾ 10000 ത്തിലധികം കലാകാരന്മാർ .ഇവരെല്ലാം നമ്മുടെ കുട്ടികൾ .പുതിയ  തലമുറയെ ഭാരതീയ  പാരമ്പര്യത്തിൽ അധിഷ്ട്ടിതമായ നാട്യ ചിന്താ ധാരകൾ  പഠിപ്പിക്കുവാനും അത് മനോഹരമായി  വേദികളിൽ അവതരിപ്പിക്കുവാനുമുള്ള യുവജനോത്സവങ്ങൾ എല്ലാ വർഷവും  സംഘടിപ്പിക്കാൻ സാധിച്ചത് ഫൊക്കാന നാളെയുടെ മുത്തുകളെ വാർത്തെടുക്കുവാൻ പ്രതിക്ഞാബദ്ധമായതുകൊണ്ടാണ് .
ഫൊക്കാനയുടെ ആരംഭ കാലം മുതൽ കണ്‍വെൻഷനുകലിലും ,റീജിയണൽ  കണ്‍വെൻഷനുകലിലും പുതിയ തലമുറകൾക്കായി ഒരു ദിവസം തന്നെ നീക്കി വയ്ക്കുന്നു .ഇപ്പോൾ യുവജനങ്ങൾക്ക്‌ മാത്രമായി കലാപരിപാടികൾ സംഘടിപ്പിക്കുന്നു .കഴിഞ്ഞ ചിക്കാഗോ കണ്‍വെൻഷനിൽ ഷെണിക്കപ്പെട്ട പരിപാടികലെക്കാൾ കയ്യടി നേടിയത് നമ്മുടെ കുട്ടികളുടെ കലാപരിപാടികൾക്കായിരുന്നു  .
ഫൊക്കാന യുവതലമുറയ്ക്കു പ്രാധാന്യം  നല്കുന്നതിന് പ്രധാന കാരണം അവരുടെ കലാവാസനകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് ഒരു കറകളഞ്ഞ വ്യകതിത്വത്തിനു ഉടമകളാക്കി  മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്.അതിനു ഫൊക്കാനയുടെ നേത്രുത്വ നിരയിലേക്ക് ചെറുപ്പക്കാർ കടന്നു വരേണ്ടതുണ്ട് .അതിനു പഴയ തലമുറയുടെ അന്ഗീകാരവും അനുഗ്രഹവും അവര്ക്ക് ഉണ്ടാകണം .മത്സരത്തിൽ അധിഷ്ട്ടിതമായ ചിന്താഗതികൾ മാറ്റി സ്നേഹത്തിന്റെ ഭാഷയുടെ ചിന്താഗതികൾ കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് .
ഫൊക്കാനയുടെ ഒരു ലക്ഷ്യവും അതാണ്‌ .നാളത്തെ തലമുറ അമേരിക്കക്കാ രാകാതെ അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി ജീവിക്കുവാനും ഫൊക്കാനയുടെ സംഘ ചെതന്യ്ക്കും   കലാവേദികൾക്കും കഴിയും  എന്നതിന്റെ തെളിവാണ് ഈ സംഘടനയുടെ നാളിതുവരെയുള്ള വളർച്ച.അതാണ്‌ ഫൊക്കാനയുടെ കരുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here