മലയാള സാഹിത്യത്തെയും കവിതയേയും നെഞ്ചോടു ചേർത്തുവച്ച പകരം വയ്ക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായ കവയത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ ഫോമ അനുശോചനം രേഖപ്പെടുത്തി.
1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ ബോധേശ്വരൻ, വി കെ കാർത്ത്യായനിഅമ്മ ദമ്പതികളുടെ മകളായി ജനിച്ച കവിയത്രി സുഗതകുമാരി ഒരു സാമൂഹ്യപ്രവർത്തകയും, പ്രകൃതി സ്നേഹിയും ആയിരുന്നു. പ്രകൃതിയേയും മനുഷ്യനേയും മലയാളഭാഷയും ഒരുപോലെ സ്നേഹിച്ച കവിയത്രി വടക്കേ അമേരിക്കൻ മലയാളികൾക്കും സുപരിചിതയാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളതയും അത് നഷ്ടപ്പെടുന്നതിന്റെ വേദനയും ആണ് സുഗതകുമാരിയുടെ ഒട്ടുമിക്ക കവിതകളുടെയും കാതൽ. സൈലൻറ് വാലി അഥവാ നിശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമാണ്. ഇതിൽ സൈലന്റ് വാലി നഷ്ടപ്പെടുമോ എന്ന കവയിത്രിയുടെ ആശങ്കയാണ് പങ്കുവെക്കുന്നത് . നിരാലംബരായ സഹജീവികൾക്ക് ആയി സ്ഥാപിച്ച “അഭയ” എന്ന പ്രസ്ഥാനമിന്ന് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അഭയകേന്ദ്രമാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ലളിതാംബിക സാഹിത്യ അവാർഡ്, വള്ളത്തോൾ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും മലയാളത്തിനും മലയാളി മനസ്സിനും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒട്ടേറെ കവിതകൾ സമ്മാനിച്ച പ്രിയപ്പെട്ട കവിയത്രിക്ക് വേദനയിൽ കുതിർന്ന പ്രണാമം. അമേരിക്കൻ മലയാളികൾക്കായി ഫോമയുടെ പ്രസിഡൻറ് അനിയൻ ജോർജ് സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിൻ സെക്രട്ടറി ജോസ് മണക്കാട്ട് ജോയിൻ ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അജു വാരിക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here