ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ ബില്യനയേഴ്‌സാക്കി മാറ്റാന്‍ കോവിഡ് 19 സഹായിച്ചുവെന്ന് റിപ്പോര്‍ട്ട്. അമ്പതോളം ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആരോഗ്യസംരക്ഷണ സംരംഭകരുമെല്ലാം ഈ വര്‍ഷം ബില്യണയര്‍ പദവിയിലേക്കുയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും ചൈനയില്‍ നിന്നുള്ളവരാണ്. 2019 ഡിസംബറില്‍ ചൈനയിലാണ് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളായ കോണ്ടെക് മെഡിക്കല്‍ സിസ്റ്റങ്ങളുടെ ചെയര്‍മാനായ ഹു കുന്‍ ഈ വര്‍ഷം ചൈനയിലെ ഏറ്റവും സമ്പന്നനായി മാറിയിരിക്കുകയാണ്. നെബുലൈസറുകള്‍, സ്‌റ്റെതസ്‌കോപ്പുകള്‍, രക്തസമ്മര്‍ദ്ദ മോണിറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഹോസ്പിറ്റല്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയാണ് ഹു കൂന്റെ ഉടമസ്ഥതയിലുള്ള കമ്പനി വില്‍പ്പന നടത്തുന്നത് 3.9 ബില്യണ്‍ ഡോളേഴ്‌സാണ് ഇപ്പോള്‍  ഇദ്ദേഹത്തിന്റെ ആസ്തി. ജര്‍മനിയിലെ ബയോ ടെക് സഹസ്ഥാപകന്‍ ഉഗുര്‍ സാഹിന്‍ ഈ വര്‍ഷം 4.2 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്കുയര്‍ന്നു. അദ്ദേഹത്തിന്റെ കമ്പനി ഫൈസറുമൊത്തുള്ള ആദ്യത്തെ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു.

ഈ പട്ടികയില്‍ ഏറ്റവുമാദ്യം ബില്യണയറായി മാറിയത് ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റീഫന്‍ ബാന്‍സലാണ്. ഈയടുത്ത് കോവിഡ് 19 വാക്‌സിനായി എമര്‍ജന്‍സി യൂസ് അപ്രൂവല്‍ നേടിയിട്ടുള്ള മൊഡേണയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ സ്റ്റീഫന്‍ ബാന്‍സല്‍ മാര്‍ച്ചിലാണ് ബില്യണയര്‍ പദവിയിലേക്കുയര്‍ന്നത്. കമ്പനിയുടെ ആറ് ശതമാനം ഓഹരിയുള്ള അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 4.1 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം സമ്പന്നരായവരുടെ പട്ടികയില്‍ ശാസ്ത്രജ്ഞരും ഇടംപിടിച്ചിട്ടുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here