ഫോമാ ന്യൂസ് ടീം

 

ഫോമയുടെ ഏറ്റവും ശക്തമായ ശാഖയായ വിമെൻസ് ഫോറം ജനങ്ങൾക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും , വ്യായാമ മുറകളും , സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികൾ കൊണ്ട്  അമേരിക്കൻ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് ( EST) മുടങ്ങാതെ “വെൽനെസ് മാറ്റേഴ്സ് ” എന്ന പേരിൽ ഈ പരിപാടികൾ നടത്തിവരുന്നു .

ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷൻ സുശീല ജോൺസൻ ക്ലാസ്സെടുത്തു . റെജിസ്റ്റഡ്  യോഗ പരിശീലകയായ സിമി പോത്തൻ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസ്സുകളും ഇഷാ പരോൾ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവർക്ക് നല്ല ഒരു അനുഭവവും ഉപകാരപ്രദവുമായിരുന്നു .

 

 ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും “സൗന്ദര്യവും ചർമ്മ സംരക്ഷണവും ” എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകൾ നടക്കുന്നത് . എസ്തവ അക്കാഡമിയുടെ സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ  ഷെറിൻ മുസ്തക്ക് ആണ് ഈ ക്ലാസുകൾ നയിക്കുന്നത് . ചർമസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടർച്ചയായി ചെയ്തുകൊണ്ട്  ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിൻ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തിൽ പെട്ടവർക്കുള്ള ചർമ്മ സംരക്ഷണ രീതി , വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കാനുതകുന്ന മെയ്കപ്പുകൾ എന്നിവയെക്കുറിച്ചു ഈ ക്ലാസ്സുകളിൽ പ്രദിപാദിക്കുന്നുണ്ട് .

ഫോമാ നാഷണൽ വിമെൻസ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കൽ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കർ , ജാസ്മിൻ പരോൾ എന്നിവരാണ് വിമെൻസ് ഫോറത്തിന്റെ ഈ പരിപാടികൾക്ക്‌  നേതൃത്വം നൽകുന്നത് . സൂം പ്ലാറ്റഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസ്സുകളിൽ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കുവാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക് പേജിലൂടെയുള്ള തൽസമയ സംപ്രേഷണത്തിലും നിരവധിയാളുകൾ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടർന്നുള്ള ക്ലാസുകളിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ അനിയൻ ജോർജ് , ടീ . ഉണ്ണികൃഷ്ണൻ , തോമസ് ടീ ഉമ്മൻ , പ്രദീപ് നായർ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവിൽ എന്നിവർ അറിയിക്കുന്നു .

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here