ഫോമാ ന്യൂസ് ടീം 

മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും ഊന്നൽ നൽകിയും, മലയാള ഭാഷയെ പ്രവാസിമലയാളികളുടെ ഹൃദയത്തോട് ചേർത്ത് പിടിക്കാനും, ഫോമയുടെ നേതൃത്വത്തിൽ ഒരു ദ്വൈമാസിക ആരംഭിക്കുന്നു.

മലയാളികളെ സംബന്ധിച്ചു മലയാളം വെറുമൊരു ഭാഷ മാത്രമല്ല. മലയാളികളുടെ സാസ്കാരിക പൈതൃകത്തിന്റെ 
അടയാളവും, ഭൂത-ഭാവി വർത്തമാനങ്ങളുടെ സ്മരണകളോട് സംവദിക്കുന്ന ഒരു വിനിമയോപാധിയുമാണ്. മലയാള ഭാഷയുടെ 
സംരക്ഷണത്തിലൂടെയും പരിപോഷണത്തിലൂടെയുമാണ് , മലയാളിയുടെ സംസ്കാരത്തെയും, കലയെയും നിലനിർത്തുവാൻ 
കഴിയുകയെന്ന് ഫോമാ വിശ്വസിക്കുന്നു. 

തുടക്കത്തിൽ ഓൺലൈൻ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തിൽ പ്രസിദ്ധീകരിക്കും. 
മാസികയ്ക്ക് ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് ഫോമാ ഒരു ആകർഷകമായ തുക പാരിതോഷികമായി നൽകും. 
ഫോമയുടെ ആശയങ്ങളോടും, തത്വങ്ങളോടും യോജിച്ചു പോകുന്ന പേരുകൾക്കായിരിക്കും മുൻഗണന. നിങ്ങളുടെ 
നിർദ്ദേശങ്ങൾ 2021 ഏപ്രിൽ നാലാം തീയതിക്ക് മുൻപായി Info@fomaa.org എന്ന ഈ-മെയിൽ വിലാസത്തിൽ നൽകണം.

പ്രശസ്ത നടനും, എഴുത്തുകാരനുമായ ശ്രീ തമ്പി ആന്റണിയാണ് മുഖ്യ പത്രാധിപർ. മാസികയുടെ നടത്തിപ്പിനായി സൈജൻ 
കണിയൊടിക്കൽ മാനേജിംഗ് പത്രാധിപർ ആയും, സണ്ണി കല്ലൂപ്പാറ,ബൈജു പകലോമറ്റം, ബാബു ദേവസ്യ എന്നിവർ 
കോൺടെന്റ് എഡിറ്റർ മാരായും, റോയ് മുളകുന്നം, സൈമൺ വലച്ചേരിൽ വാർത്താ പത്രാധിപർമാരെയും, സലിം മുഹമ്മദ്, സജീവ മടമ്പത്ത് സാഹിത്യ പത്രാധിപർമാരായും, ഒരു സമിതിയെ തെരെഞ്ഞെടുത്തു.ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്ജ്,

ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് 
മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായിരിക്കും.

മാസികയ്ക്ക് അനുയോജ്യമായ പേരുകൾ നിർദ്ദേശിച്ചും, സാഹിത്യ സൃഷ്ടികൾ നൽകിയും, മലയാള ഭാഷയെ പരിപോഷിപ്പിക്കാനുള്ള 
ഫോമയുടെ  പ്രവർത്തനങ്ങളിൽ പങ്കു ചേരണമെന്ന്  ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here