( സലിം ആയിഷ : ഫോമാ ന്യൂസ് ടീം )

കേരളത്തിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിന്, ഫോമായുടെ എൺപതോളം   അംഗസംഘടനകളുമായി കൈകോർത്ത് വെന്റിലേറ്ററുകളും, കോൺസെൻട്രറ്ററുകളും, മറ്റു ജീവൻ രക്ഷാ ഉപകരണങ്ങളും ഉപകരണങ്ങളും രോഗികൾക്ക് നേരിട്ട് എത്തിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളുടെ ഫലമായി അടിയന്തിരമായി  വെന്റിലേറ്ററുകൾ കേരളത്തിൽ എത്തിക്കാൻ നടപടികൾ സ്വീകരിച്ചു.  ഒരു യൂണിറ്റിന് ഏകദേശം പതിനൊന്ന് ലക്ഷത്തോളം രൂപ വിലവരുന്ന  ഇരുപത് LTV 1150 എന്ന വെന്റിലേറ്ററുകൾ ആണ് അടിയന്തിരമായി എത്തിക്കുക.ഏറ്റവും മികച്ച ഗുണനിലവാരമുള്ളതും ദീർഘകാലത്തെക്ക് പ്രയോജനപ്പെടുന്നതുമായ വെന്റിലേറ്ററാണ്  LTV 1150.  വെന്റിലേറ്ററുകളൊടൊപ്പം,  പൾസ് ഓക്സിമീറ്ററുകളും കയറ്റി അയക്കും. ആദ്യ ഷിപ്പിംഗ് ഈ  ആഴ്ച്ച കേരളത്തിൽ എത്തും .

കോവിഡ് സഹായ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഫോമയുടെ നേതൃത്വത്തിൽ പണ സമാഹരണത്തിനായി  ബിജു തോണിക്കടവിൽ, ജോൺ സി.വർഗ്ഗീസ്, ജോസഫ് ഔസോ, ജിബി തോമസ്, ഗിരീഷ് പോറ്റി , പർച്ചേസ് വിഭാഗത്തിൽ  തോമസ് ടി.ഉമ്മൻ, ഗ്രേസി വർഗ്ഗീസ്, ബിജു ചാക്കോ, സുജനൻ പുത്തൻ പുരയിൽ, ജെയിൻ കണ്ണച്ചാൻപറമ്പിൽ , ലോജിസ്റ്റിക്സ് ഏകോപനത്തിനായി ജോസ് മണക്കാട്ട്, ബൈജു വർഗ്ഗീസ് , പീറ്റർ ജോർജ്ജ്, പബ്ലിക് റിലേഷൻസ് വിഭാഗത്തിലേക്ക് പ്രദീപ് നായർ, ജാസ്മിൻ പരോൾ, സാജൻ മൂലപ്ലാക്കൽ, സലിം അയിഷ , ഷന മോഹൻ എന്നിവരടങ്ങുന്ന സമിതികൾ  കമ്മറ്റികൾ പ്രവർത്തിച്ചു വരികയാണ്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പ്രസിഡന്റ് അനിയൻ ജോർജ് , ജനറൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ എന്നിവരോടൊപ്പം മിഡ് അറ്റ്ലാന്റിക് റീജിയൻ ആർ വി പി ബൈജു വര്ഗീസും പ്രവർത്തിക്കുന്നു .

കോവിഡ് മഹാമാരി മൂലം സംജാതമായ  ഗുരുതരമായ സ്ഥിതി വിശേഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം  ഏറ്റെടുക്കാനും സാമ്പത്തിക സഹായം നൽകാനും മുന്നോട്ട് വന്ന കാരുണ്യ  മനസ്കരായ എല്ലാ അഗംസഘടനകളെയും, പ്രവർത്തകരെയും, ഫോമാ നന്ദിയോടെ സ്മരിക്കുന്നു.

തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന്  ഫോമാ എക്സിക്യൂട്ടീവ് കമ്മറ്റി അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here