(ഫോമാ ന്യൂസ് ടീം )

ഷിക്കാഗോയില്‍ വെച്ച് മരണപ്പെട്ടഫോമയുടെ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ടിന്റെ പിതാവ് ശ്രീ അബ്രഹാമിന്റെ വേർപാടിൽ ജോസിനും കുടുംബാംഗങ്ങൾക്കുമുണ്ടായ നഷ്ടത്തിലും വേർപാടിലും ഫോമ അനുശോചിച്ചു.

ഫോമയുടെ ഏറ്റവും മികച്ച നേതാക്കളിലൊരാളായ ഫോമായുടെ വാണിജ്യ ഫോറത്തിന്റെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ ശ്രീ ജോസ് മണക്കാട്ടിന്റെ പിതാവിന്റെ മരണം മൂലം അദ്ദേഹത്തിനുണ്ടായ വേർപാടിന്റെ ആഴം ഫോമാ മനസ്സിലാക്കുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ പിതാവിനോടൊപ്പം രാവും പകലും നിന്ന് ശുശ്രുഷിക്കുന്നതിനിടയിലും  ഫോമയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും മറ്റും ശ്രീ ജോസ് മണക്കാട്ട് കൂടെയുണ്ടായിരുന്നു.

കോട്ടയം കല്ലറ സ്വദേശിയായ എബ്രഹാമിന്റെ ഭാര്യ  തങ്കമ്മ കുറുപ്പുന്തറ കണ്ണച്ചാമ്പറമ്പില്‍ കുടുംബാംഗമാണ്.  അദ്ദേഹത്തിന്റെ മക്കളെല്ലാം ഷിക്കാഗോയിൽ തന്നെയാണ് താമസം. നീന,നിനി,നൈജു എന്നിവരാണ് മറ്റു മക്കൾ. ജിജി കുന്നത്തു കിഴക്കേതില്‍ജോസഫ് തൊട്ടിക്കാട്ട്രാജി മണക്കാട്ട്ലിന്‍സി മണക്കാട്ട് എന്നിവർ മരുമക്കളാണ്.

ജൂൺ 29 ചൊവ്വാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ  മോര്‍ട്ടന്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ പൊതുദർശനം. 10 മണിക്ക് ദിവ്യബലിക്കും പ്രാർത്ഥനാശുശ്രുഷകൾക്കും ശേഷം സംസ്കാരം നടക്കും .

ഫോമായെ പ്രതിനിധികരിച്ചു പ്രസിഡന്റ് അനിയൻ ജോർജ് ആർ വി പി മാരായ  ജോൺ പാട്ടപ്പതിയിൽ ബൈജു വര്ഗീസ് നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ ആന്റോ കാവലക്കൽ ജൂബി വള്ളിക്കുളം കാൽവിൻ കാവലാക്കൽ തുടങ്ങിയവരും ബെന്നി വാച്ചാച്ചിറജിബി തോമസ് ഗ്ലാഡ്‌സൺ വര്ഗീസ് ജോഷി കുരിശിങ്കൽ ജെയിൻ കണ്ണച്ചാംപറമ്പിൽ ജോസ് പുന്നൂസ് ഡോ ജേക്കബ് തോമസ് തുടങ്ങിയവരും പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here