(സലിം അയിഷ : പി.ആർ.ഓ.ഫോമ )

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ പ്രവത്തനോദ്ഘാടന സമ്മേളനം ജൂലൈ 11 ന്  കണക്റ്റികട്ട് ഹാർഡ്ഫോർഡിനു സമീപമുള്ള  വെതർസ്ഫീൽഡിൽ  ഉച്ചക്ക്  12.30 ആരംഭിക്കും. യോഗത്തിൽ ഫോമാ പ്രസിഡന്റ്അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ് ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർആർ.വി.പി. സുജനൻ പുത്തൻപുരയിൽദേശീയ സമിതി അംഗങ്ങളായജോർജ്ജ് വർഗ്ഗീസ്ഗിരീഷ് പോറ്റി എന്നവരും ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ വിവിധ അസോസിയേഷനുകളായ കേരള അസോസിയേഷൻ ഓഫ് കണക്റ്റിക്കട്ട്ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻമലയാളി അസോസിയേഷൻ  ഓഫ് സതേൺ  കണക്റ്റിക്കട്ട് ,കേരള അസോസിയേഷൻ ഓഫ് ന്യൂ ഇംഗ്ലണ്ട് എന്നിവരുടെ പ്രമുഖ നേതാക്കളും ഭാവാഹികളും പ്രതിനിധികളും പങ്കെടുക്കും.

ഈ പ്രവർത്തന കാലയളവിൽ നടപ്പിലാക്കേണ്ടതുംമുന്കാലങ്ങളിൽ തുടങ്ങി വെച്ചതും തുടരേണ്ടതുമായ സന്നദ്ധ പ്രവർത്തന പരിപാടികളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ഫോമയുടെ ജന സേവന-കാരുണ്യ പദ്ധതികളിൽ സഹകരിക്കുകയുംഭാഗഭാക്കാകുയും ചെയ്തവരെ യോഗം പ്രത്യേകം അഭിനന്ദിക്കും. ഈ പ്രവർത്തന കാലയളവിലേക്കായി കൂടുതൽ ജന സമ്പർക്ക പരിപാടികളുംസന്നദ്ധ സേവന പദ്ധതികളും

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ ലക്‌ഷ്യം വെക്കുന്നു. അതിനായുള്ള പ്രത്യേക കർമ്മ പരിപാടികൾക്ക് യോഗം ചർച്ച ചെയ്യും. യോഗത്തിൽ എല്ലാ സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കണമെന്ന്  ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ വൈസ് പ്രസിഡന്റ് സുജനൻ പുത്തൻപുരയിൽ അഭ്യർത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here