(സലിം അയിഷ : പി.ആർ.ഓ.ഫോമ )

ഒറ്റക്കല്ല ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാകേരളത്തിൽ കോവിഡ്  ബാധിതരായവരെ സഹായിക്കാൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആയിരത്തി അഞ്ഞൂറ് ഡോളർ സംഭാവന നൽകിയത് കൂടാതെ എണ്ണായിരം ഡോളർ വിലവരുന്ന ജീവൻ രക്ഷാ ഉപകരാണങ്ങളുംഅനുബന്ധ സാമഗ്രികളും കൈരളി ഓഫ് ബാൾട്ടിമോർ  സംഭാവന ചെയ്തു.

വാഷിങ്ടൺ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ തോമസ് ജോസ്കൈരളി യുടെ പ്രസിഡന്റ് സബീന നാസർകൈരളിയുടെ വൈസ് പ്രസിഡന്റായ ഡോക്ടർ അൽഫോൻസ റഹ്‌മാനും കുടുംബവുമായി കൈകോർത്താണ് ജീവൻ രക്ഷാ ഉപകരണങ്ങൾ സംഘടിപ്പിച്ചത്. കൈരളിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കു കൂട്ടായി സെക്രട്ടറി ഷീബ അലോഷ്യസ്ട്രഷറർ ജിലു  ലെൻജി ജോയിന്റ് സെക്രട്ടറി ജോബിൻ കൊട്ടാരം കുന്നേൽജോയിന്റ് ട്രഷറർ ജോസഫ് സക്കറിയ എന്നിവരും മറ്റു സമിതിയംഗങ്ങളും ഉണ്ടായിരുന്നു.

ഫോമയോടപ്പം കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു കൈരളിയെ സഹായിക്കാനും സംഭാവന നൽകാനും തയ്യാറായ  എല്ലാവർക്കും ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ട്രഷറര്‍ തോമസ് ടി.ഉമ്മന്‍വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ  നന്ദി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here