സലിം ആയിഷ : ഫോമാ പി ആർ ഓ )

ഫോമാ സാംസ്കാരിക വിഭാഗം ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവുംതിരുവാതിരകളി മത്സരവും നടത്തും.ചെണ്ട മേളത്തിനും തിരുവാതിരയ്ക്കും യഥാക്രമം  ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക്  750 ഡോളറും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക്   500  ഡോളറുംമൂന്നാം സ്ഥാനം നേടുന്നവർക്ക് 250  ഡോളറും ക്യാഷ് അവാർഡ് നൽകും.

 

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന  സംഘങ്ങൾ  ജൂലൈ 31-ന് മുൻപായി രജിസ്റ്റർ ചെയ്യണം. 

മത്സരിക്കാൻ പേര്  രജിസ്റ്റർ  ചെയ്യുന്നവർ ഓഗസ്റ് 10 നു മുൻപായി വീഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തിരിക്കണം .

 

നിബന്ധനകൾ

 1.തിരുവാതിരയ്ക്ക്  ഒരു ടീമിൽ പത്ത് പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടില്ല.

2  ചെണ്ട മേളത്തിന്  പഞ്ചാരി മേളമോ  പാണ്ടിമേളമോ  ആണ്  അനിവദിക്കുക .ശിങ്കാരിമേളം പാടുള്ളതല്ല

3 ആറു  മുതൽ 12  അംഗങ്ങൾ വരെ ചെണ്ടമേള മത്സരത്തിന്  ഒരു ടീമിൽ പങ്കെടുക്കാവുന്നതാണ് .

4 ചെണ്ടമേളത്തിനുംതിരുവാതിര കളിക്കും 10 മിനിട്ടാണ് സമയപരിധി

പൗലോസ് കുയിലാടൻ ചെയർമാനായും സണ്ണി കല്ലൂപ്പാറ നാഷണൽ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു

 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക

ഡോക്ടർ : ജിൽസി ഡിൻസ് : 602.516.8800 (തിരുവാതിര )

ബിജു തുരുത്തുമാലിയിൽ   : 678.936.0692 (ചെണ്ടമേളം )

LEAVE A REPLY

Please enter your comment!
Please enter your name here