സലിം അയിഷ (.പി.ആർ.ഓ ഫോമാ)

ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയുംസന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി  നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളുംസമ്മാനങ്ങളൊരുക്കിയുംക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായുംആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളുംസ്നേഹവുംകരുതലും ഓർത്തു വെക്കാനുംഅവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ.

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നുംകുടുംബാംഗങ്ങളോടുംസുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക്  സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽഅത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം കാണുവാനുംഅത് ലോകത്തിലെ സകല ചരാചരങ്ങൽക്കും പകർന്നു നൽകുവാനും നമുക്ക് കഴിയട്ടെ. ലോകം എല്ലാ ജീവജാലങ്ങൾക്കുമുള്ള ഇടമായി മാറാൻ കഴിയട്ടെ.

എല്ലാവർക്കും  ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻട്രഷറർ തോമസ്.ടി.ഉമ്മൻവൈസ് പ്രസിഡന്റ് പ്രദീപ് നായർജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ  ക്രിസ്തുമസ് ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here