കോവിഡ്ഭീഷണി തെല്ലൊന്ന് ശമിച്ചതിനു പിന്നാലെ എത്തുന്ന ക്രിസ്മസ്-പുതുവത്സര സീസണും ഇളംതണുപ്പും ബാര്‍ബെക്യു പാര്‍ട്ടികള്‍ക്ക് ആവേശമേറ്റുന്നു

കൊച്ചി: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോവിഡ് ഭീഷണി തെല്ലൊന്ന് ശമിച്ച ആദ്യത്തെ ക്രിസ്മസ്-പുതുവത്സര സീസണ്‍ എത്തിയതോടെ മറ്റ് ആഘോഷപരിപാടികള്‍ക്കൊപ്പം കൊച്ചിയില്‍ വീണ്ടും ബാര്‍ബെക്യു രാത്രികള്‍ വന്നെത്തി. ആരോഗ്യത്തിന് ഭീഷണിയല്ലാത്തതും രുചികരവുമായ വിഭവം എന്നതിനപ്പുറം വര്‍ഷാന്ത്യ രാത്രികളുടെ ഇളംതണുപ്പില്‍ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഔട്ട്‌ഡോറിലുള്ള ബാര്‍ബെക്യു പാചകവും ആസ്വാദ്യമാണെന്നതാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പണ്ടേ പേരു കേട്ട കൊച്ചിയില്‍ ബാര്‍ബെക്യു ജനപ്രിയമാകാന്‍ കാരണം. വീടുകളുടെ ടെറസ്സുകള്‍, ഫ്‌ളാറ്റുകളുടെ പാര്‍ട്ടി ഏരിയകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, നഗരത്തില്‍ നിന്ന് അല്‍പ്പം വിട്ടുള്ള വിസ്താരമുള്ള വീട്ടുമുറ്റങ്ങള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ബാര്‍ബെക്യു പാര്‍ട്ടികള്‍ അരങ്ങേറുന്നത്. കളിചിരികളുടേയും പാട്ട്, നൃത്തം തുടങ്ങിയവയുടെ അകമ്പടിയോടെയും ലൈവായി നടക്കുന്ന പാചകവും തീറ്റയുമാണ് ബാര്‍ബെക്യുവിനെ വ്യത്യസ്തമാക്കുന്നത്

ബാര്‍ബെക്യു ചെയ്യുന്നതിനു വേണ്ട ‘അനുസാരികള്‍’ ഇന്‍സ്റ്റന്റായി ലഭിച്ചു തുടങ്ങിയതും ചിക്കന്‍ സുലഭമായതും ഹോട്ടലുകളെ ആശ്രയിക്കാതെ തന്നെ ബാര്‍ബെക്യു വിഭവങ്ങള്‍ രുചിയ്ക്കാന്‍ സാധാരണക്കാര്‍ക്ക് പ്രേരണയായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വീട്ടില്‍ ബാര്‍ബെക്യു ചെയ്യാന്‍ മടിച്ചിരുന്ന ഒട്ടേറെ ആളുകള്‍ ബാര്‍ബെക്യു ചെയ്യുന്നത് അവരുടെ ലൈഫ്‌സ്റ്റൈലിന്റെ ഭാഗമാക്കുന്നുണ്ട്. ബാര്‍ബെക്യു പാചകം ലളിതമായി വിശദീകരിക്കുന്ന യൂട്യൂബ് വിഡിയോകളും ആളുകളെ ഇതിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്. ബാര്‍ബെക്യു ചെയ്യുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ചേരുവകളും ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുന്ന പെപെ ബിബിക്യു ആണ് ഈ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്ന്. ബാര്‍ബെക്യു ചേരുവകളും ഉപകരണങ്ങളും മൊത്തമായും ചില്ലറയായും ലഭ്യമാക്കുന്ന പെപെയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ പ്രധാന സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളിലും പൊറ്റക്കുഴി-മാമംഗലം റോഡിലും തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷനിലുള്ള ഔട്ട്‌ലെറ്റുകളിലും www.shop.pepebbq.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായും ലഭിക്കും. ‘ചാര്‍ക്കോള്‍ കത്തു പിടിപ്പിയ്ക്കുന്നതായിരുന്നു ബാര്‍ബെക്യു പാചകത്തിലെ പ്രധാന വെല്ലുവിളി. ഇതിനായി പെപെ ബിബിക്യുവിന്റെ ഫയര്‍ സ്റ്റാര്‍ട്ടര്‍, ലൈറ്റര്‍ ക്യൂബ്‌സ്, സവിശേഷ ഫ്യൂവല്‍ എന്നിവ വികസിപ്പിച്ചെടുത്ത് വിപണിയിലെത്തിച്ചിട്ടുണ്ട്,’ പെപെ ബിബിക്യു സാരഥികളിലൊരാളായ വിപിന്‍ ദാസ് പറയുന്നു.

വിപിണിയിലുള്ള ഇത്തരം ഇന്‍സ്റ്റന്റ് ചേരുവകള്‍ ഉണ്ടെങ്കില്‍ ചിക്കനും കട്ടത്തൈരും മാത്രമേ പാര്‍ട്ടി നടത്തുന്നവര്‍ സംഘടിപ്പിക്കേണ്ടതുള്ളു. കട്ടത്തൈരില്‍ ഇന്‍സ്റ്റന്റ് ബാര്‍ബെക്യു കിറ്റില്‍ ലഭിക്കുന്ന മസാല ചേര്‍ത്ത് കുഴമ്പാക്കി ചിക്കനില്‍ പുരട്ടി കുറച്ചു സമയം കഴിഞ്ഞാല്‍ ബാര്‍ബെക്യു ചെയ്തു തുടങ്ങാം. ഉപ്പ്, പുളി, എരിവ് തുടങ്ങി ഒന്നും ചേര്‍ക്കേണ്ടതില്ല. മറ്റ് മാംസവിഭവങ്ങള്‍ പാചകം ചെയ്യുമ്പോഴുള്ള വറക്കലും പൊരിയ്ക്കലുമില്ലാതെ തീര്‍ത്തും അനായാസകരമായ പാചകരീതിയാണ് ബാര്‍ബെക്യുവിന്റേത്. എണ്ണ തീരെ ചേര്‍ക്കാത്തതിനാല്‍ ആരോഗ്യത്തിന് ദോഷമില്ല. സ്വാദിന്റെ കാര്യത്തില്‍ മുമ്പിലാണു താനും. ഔട്ട്‌ഡോറില്‍ സൊറ പറഞ്ഞും തമാശകള്‍ പങ്കുവെച്ചും ബാര്‍ബെക്യു മുന്നേറുമ്പോള്‍ മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ ഇക്കാലത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ഊഷ്മളതയ്ക്കും അത് പിന്തുണയേകുന്നുവെന്നാണ് പെപെ ബിബിക്യു മാനേജര്‍ ദിനില്‍ എസ് ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും സ്വാദേറിയ ചിക്കന്‍, ഫിഷ് വിഭവങ്ങളിലൊന്നായ ബാര്‍ബെക്യുവിന് വിലയേറി നില്‍ക്കുന്ന സവാള ആവശ്യമില്ലെന്നതും മറ്റൊരു ആകര്‍ഷണമാണ്.

1250 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വിലകളില്‍ വിവിധ ബജറ്റുകള്‍ക്കിണങ്ങുന്ന വ്യത്യസ്ത ബാര്‍ബെക്യു പാക്കേജുകളാക്കിയാണ് വിപണിയിലുള്ളത്. ചാര്‍ക്കോള്‍ ബ്രിക്വെറ്റ്, ചാര്‍ക്കോള്‍ കത്തിക്കുന്നതിനുള്ള ഫ്യുവല്‍, ചാര്‍ക്കോള്‍ ഇഗ്‌നൈറ്റിംഗ് യൂസര്‍ മാന്വല്‍, മസാല, ബ്രഷ്, ബിബിക്യു കടുകെണ്ണ, മെഷ് ഗ്രില്‍, സ്റ്റാന്‍ഡുള്‍പ്പെടുയള്ള ചാര്‍ക്കോള്‍ ഹോള്‍ഡര്‍ എന്നിവയും പാചകവിധിയും ഉള്‍പ്പെട്ട വിവിധ കിറ്റുകളായാണ് വിപണനം.

LEAVE A REPLY

Please enter your comment!
Please enter your name here