Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കമികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

മികവുറ്റ ആറ് മുൻ പ്രസിഡന്റുമാർ, ഫോമയ്‌ക്ക് ആസ്ഥാനം, ഫോമ തെരെഞ്ഞെടുപ്പിലെ മികച്ച സ്ഥാനാർത്ഥികളും ലക്ഷ്യങ്ങളും

-

ന്യൂ യോർക്ക്: ഫോമയുടെ 2022-24 കാലത്തേക്കുള്ള ഭരണ സമിതി തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്രീ ഡോക്ടർ ജേക്കബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം , ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജെയിംസ് ജോർജ്ജ് എന്നിവർ  ഫോമയുടെ പ്രമുഖ അംഗ സംഘടനകളുടെ  മുൻ പ്രസിഡന്റ്‌മാരായി പ്രാഗൽഭ്യം തെളിയിച്ചവരാണ് എന്ന പ്രത്യേകതയോടെയാണ് മത്സര രംഗത്ത് നിലയുറപ്പിക്കുന്നത്. ഫോമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിയുടെ എല്ലാ സ്ഥാനാർത്ഥികളും ഫോമയുടെ പ്രമുഖ അംഗസംഘടനകളുടെ മുൻ പ്രസിഡന്റുമാരായി പ്രവർത്തിച്ചവർ എന്നത് കഴിവുറ്റ സ്ഥാനാർത്ഥികളെ  തെരെഞ്ഞടുക്കുന്നതിലും, അവതരിപ്പിക്കുന്നതിലുമുള്ള ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിക്കുകയാണ്. അനിവാര്യമായ കീഴ്വഴക്കം.മാത്രമല്ല, ഡോക്ടർ ജേക്കബ്, ഓജസ് ജോൺ , ബിജു തോണിക്കടവിൽ,സണ്ണി വള്ളിക്കളം എന്നിവർ ഫോമയുടെ  റീജിയണൽ വൈസ് പ്രസിഡന്റുമാർ  ( ആർ വി പി ) ആയിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ഡോക്ടർ ജെയ്‌മോൾ ശ്രീധർ വനിതാ പ്രതിനിധിയായിരുന്നു, ജെയിംസ് ജോർജ് ഇപ്പോഴത്തെ  റീജിണൽ ബിസിനെസ്സ് ഫോറം ചെയർമാനുമാണ് .

വിവിധ രംഗങ്ങളിലെ പ്രവർത്തന പരിചയവും, നേതൃത്വ ഗുണവും ഡോക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ മറ്റുള്ളവരിൽ നിന്ന്  വ്യത്യസ്ഥരാക്കുന്നു. സ്ഥാനാർത്ഥികളുടെ പ്രവർത്തന മികവും, അംഗസംഘടനകളിൽ അവർ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും മാനദണ്ഡമായി പരിഗണിക്കാനുള്ള ഒരു അവസരം കൂടിയാണിത്.

മാത്രമല്ല, രണ്ടര ലക്ഷം ഡോളർ സ്വന്തമായി സംഭാവന നൽകിയും, ബാക്കി തുക സ്പോൺസർമാരിൽ നിന്ന് കണ്ടെത്തിയും, ഫോമയ്‌ക്ക് ട്രൈസ്റ്റേറ്റിൽ ഒരു ആസ്ഥാനം എന്ന വാഗ്ദാനം  ഫോമയുടെ എക്കാലത്തെയും ചരിത്രപരമായ ഒരു പ്രഖ്യാപനം കൂടിയാണ്. മറ്റാർക്കും അവകാശപ്പെടാനാവാത്തത്.  ഹെല്പിങ് ഹാന്ഡിന് ഒരു മില്യൺ ഡോളർ മൂലധനം എന്ന ലക്ഷ്യവും ഡോക്ടർ  ജേക്കബും സംഘവും മുന്നോട്ട് വെയ്ക്കുന്നത് ഫോമയുടെ കാരുണ്യ പ്രവൃത്തികളെ എങ്ങിനെ നോക്കിക്കാണുന്നുവെന്നും, ഭാവി പദ്ധതികൾ എന്താണെന്നും വെളിവാക്കുന്നു.

നിറവേറ്റാൻ കഴിയുന്നതും, നടപ്പിലാക്കാൻ സാധ്യമായതുമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമാണ് മുന്നണി നൽകിയിട്ടുള്ളത്. ഫോമയുടെ യശസ്സുയർത്തിപ്പിടിക്കുന്ന തീരുമാനങ്ങളാണ് ശ്രീ ഡോക്ടർ ജേക്കബ് തോമസ് പ്രസിഡന്റായും, ഓജസ് ജോൺ സെക്രട്ടറിയായും, ബിജു തോണിക്കടവിൽ ട്രഷറർ ആയും, സണ്ണി വള്ളിക്കളം വൈസ് പ്രസിഡന്റായും, ഡോക്ടർ ജെയ്‌മോൾ ശ്രീധർ ജോയിന്റ് സെക്രട്ടറിയായും, ജെയിംസ് ജോർജ്ജ് ജോയിന്റ് ട്രഷററായും മത്സരിക്കുന്ന മുന്നണി മുന്നോട്ട് വെക്കുന്നത്. ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തിക്കാൻ തങ്ങളെ വിജയിപ്പിക്കാൻ ഫോമയുടെ എല്ലാ പ്രവർത്തകരോടും ശ്രീ ഡോക്ടർ ജേക്കബ് തോമസ് അഭ്യർത്ഥിച്ചു.

ജോസഫ് ഇടിക്കുള

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: