ന്യൂജഴ്സി∙ വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടെ നാഷണൽ കമ്മിറ്റിയിലേക്ക് സൗത്ത് ജേഴ്സി അസോസിയേഷൻ ഓഫ് കേരളൈറ്റ്സിന്റെ പ്രതിനിധിയായി റെജി ഏബ്രഹാമിനെ അസോസിയേഷൻ നാമനിർദേശം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോർജ് ഏബ്രഹാം ആണ് റെജിയുടെ പേര് നിർദേശിച്ചത്. സൗത്ത് ജഴ്സി അസോസിയേഷൻ ഓഫ് കൈരളൈറ്റ്സിന്റെ ഫൗണ്ടിങ് മെംബറായ ഇദ്ദേഹം സംഘടനയുടെ നിരവധി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്.

ഫോമ- മിഡ് അറ്റ്ലാന്റിക് റീജിയണിലെ അംഗസംഘടനകളിൽ ഒന്നായ ഈ അസോസിയേഷൻ ഫോമയുടെ ആദ്യകാല അംഗങ്ങളിലെ ഒരു സംഘടനയാണ്. ഈ വരുന്ന നാഷണൽ കമ്മിറ്റിയിൽ അസോസിയേഷന്റെ സാന്നിധ്യം വേണമെന്ന സംഘടനയുടെ കൂട്ടായ തീരുമാനപ്രകാരമാണ് റെജിയുടെ പേര് നിർദേശിച്ചതെന്ന് പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

അമേരിക്കയിൽ അറിയപ്പെടുന്ന ബിസിനസുകാരനായ റെജിയുടെ പ്രവർത്തനപരിചയം, നേതൃത്വഗുണം, ഉത്തരവാദിത്വപരമായ പ്രവർത്തനങ്ങൾ എന്നിവ മലയാളി കമ്യൂണിറ്റിക്കും ഫോമയ്ക്കും ഒരുപോലെ പ്രചോദനമാകുമെന്ന് ഫോമയുടെ മുതിർന്ന നേതാവായ രാജു വർഗീസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here