ലോകത്താകമാനം വ്യാപാര ശ്രുംഖലകളുള്ള കോണ്‍ഫിഡന്റ്  ഗ്രൂപ്പ്   ഫോമ കണ്‍വന്‍ഷന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സറായത് സംഘടനക്കു ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്നു ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ പറഞ്ഞു.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സഹകരണത്തിനുള്ള സ്‌നേഹോപഹാരമാണിതെന്ന്  ചെയര്‍മാന്‍   ഡോ. റോയി സി.ജെ. അറിയിച്ചു.

ആഗോള തലത്തില്‍ നിര്‍മ്മാണം, വിനോദം, വിദ്യാഭ്യാസം, ആരോഗ്യ രംഗം, വ്യോമയാനം എന്നിങ്ങനെ നിരവധി മേഖലകളില്‍  സേവനം നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ബിസിനസ് സ്ഥാപനമാണു കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഗേറ്റഡ് കമ്മ്യൂണിറ്റീസ്, വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, കോമേഴ്‌സ്യല്‍ ടവറുകള്‍, മാളുകള്‍, ടെക്‌നോളജി ടവറുകള്‍ എിങ്ങനെ 132 വിവിധ നിര്‍മ്മാണ പദ്ധതികള്‍ ആണ് ഈ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്.

കന്നഡയിലേയും മലയാളത്തിലേയും ബിഗ് ബഡ്ജറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളുമാണ്. ബാംഗ്ലൂരില്‍ സ്‌കൂളുകളും നടത്തുന്നു. ആരോഗ്യ രംഗത്തും ഗോള്‍ഫിങ്ങിലും വ്യോമയാന രംഗത്തും ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിജയകരമായി മുന്നേറുന്നു. ഐ.സി.സി 20/20 ശ്രീലങ്കന്‍ ടീമിന്റെ ഗ്രാന്റ്സ്‌പോസറാണ്.

ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ കണക്ട് ആണു കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ഫോമയുടെ സ്‌പോണ്‍സറായി എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. മീഡിയാ കണക്ട് സി.ഇ.ഒ. ആനി ലിബു, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റോയിയുടെ സാന്നിദ്ധ്യം ഫോമാ കണ്‍വന്‍ഷനില്‍ ഉണ്ടാകുമെന്ന് ആനി ലിബു അറിയിച്ചു.

ഫോമാ കണ്‍വന്‍ഷന്റെ പുരോഗതിയും പ്രവര്‍ത്തനങ്ങളും ഭാരവാഹികളായ ആനന്ദന്‍ നിരവേല്‍, വിന്‍സണ്‍ പാലത്തിങ്കല്‍, ഷാജി എഡ്‌വേര്‍ഡ്, സ്റ്റാന്‍ലി കളത്തില്‍, ജോയ് അന്റണി, ജോഫ്രിന്‍ ജോസ്, കണ്‍ വന്‍ഷന്‍ ചെയര്‍ മാത്യൂ  വര്‍ഗീസ് എന്നിവര്‍ വിശദീകരിച്ചു

ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ആര്‍.സി.സി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഡോ. റോയ് എല്ലാവിധ ആശംസകളും അറിയിച്ചു. അമേരിക്കന്‍ മലയാളികളുടെ എല്ലാവിധ സഹകരണവും തുടര്‍ന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here