foma-great-lakes-region.jpg.image.784.410

ഡിട്രോയിറ്റ്∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ റീജിയൺ 9 / ഗ്രേറ്റ് ലേക്ക്സ് റീജിയണിന്റെ 2014-16 കമ്മിറ്റി, ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ ഉദ്ഘാടനം ചെയ്തു. ഗ്രേറ്റ് ലേക്ക്സ് റീജണൽ വൈസ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമയുടെ മുതിർന്ന നേതാവ് മാത്യൂസ് ചെരുവിൽ, ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് റോജൻ തോമസ്, കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ, സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറർ അനിൽ കേലോത്ത്, മിലൻ പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ, മിലൻ മുൻ പ്രസിഡന്റ് തോമസ് കർത്തനാൾ, ഫോമാ നാഷണൽ കമ്മിറ്റി മെംബർ വിനോദ് കൊണ്ടൂർ, മുൻ റീജണൽ വൈസ് പ്രസിഡന്റ് രാജേഷ് നായർ, കേരള ക്ലബ് ബിഓടി ചെയർമാൻ ബാബു കുര്യൻ, കേരള ക്ലബ് സെക്രട്ടറി ജെയ്സൺ തുരുത്തേൽ, കേരള ക്ലബ് മുൻ പ്രസിഡന്റ് രമ്യ അനിൽ കുമാർ, മുൻ സെക്രട്ടറി  ജോളി ദാനിയേൽ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.

 

റീജണൽ സെക്രട്ടറി ആയി നോബിൾ തോമസിനേയും (ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ), ജോയിന്റ് സെക്രട്ടറി മനീഷ് പിള്ള (മിനസോട്ട മലയാളി അസോസിയേഷൻ), ട്രഷറർ ചാൾസ് തോമസ് (മിഷിഗൺ മലയാളി അസോസിയേഷൻ), കൾച്ചറൽ കമ്മിറ്റി ചെയർമാൻ രാജേഷ് നായർ, പ്രൊഫഷണൽ സമ്മിറ്റ് കോ-ചെയർ ഗിരീഷ് നായർ, പ്രൊഫഷണൽ സമ്മിറ്റ് കോ ഓർഡിനേറ്റർ ജോളി ദാനിയേൽ തുടങ്ങിയവരെയാണു പുതുതായി റീജണൽ കമ്മിറ്റിയിലേക്കു തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക്, ഫോമാ പ്രസിഡന്റ് എല്ലാ വിധ ആശംസകളും നേർന്നു.

 

2016 ജൂലൈ 6,7,8,9 മയാമിയിലെ ഡൂവില്ല് ബീച്ച് റിസോർട്ടിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഫോമാ രാജ്യാന്തര കൺവൻഷന്റെ അറേജ്മെന്റിനെ കുറിച്ചും അതിന്റെ വിവിധ പ്രത്യേകതകളെ കുറിച്ചും ആനന്ദൻ നിരവേൽ വിശദീകരിച്ചു. ബീച്ച് ഫ്രന്റ് ഉള്ള റിസോർട്ട് ഹോട്ടലിൽ വൻ സജ്ജീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ഫോമായുടെ വിവിധ പദ്ധതികളായ നേപ്പാൾ ദുരിതാശ്വാസ നിധി, സമ്മർ ടു കേരള, സെമസ്റ്റർ ഇൻ കേരള എന്നിവയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് ഗ്രേറ്റ് ലേക്ക്സ് റീജിയന്റെ എല്ലാവിധ പിന്തുണയും ഉണ്ടെന്നു മാത്യൂസ് ചെരുവിലും, ഡിഎംഎ പ്രസിഡന്റ് റോജൻ തോമസ്സും, കേരള ക്ലബ് പ്രസിഡന്റ് ജോസ് ലൂക്കോസും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: ജോസ് ലൂക്കോസ് 313 510 2901

LEAVE A REPLY

Please enter your comment!
Please enter your name here