ഫോമായുടെ സുപ്രധാനമായ നാഷണല്‍ കമ്മിറ്റി ഇന്ന് വൈകിട്ട് യോഗം ചേരുന്നു. ചിക്കാഗോ കണ്‍ വന്‍ഷനില്‍ വച്ച് ജൂണ്‍ 23-നു സത്യപ്രതിഞ്ജ ചെയ്ത ഇപ്പോഴത്തെ ഭാരവാഹികളുടെ കാലാവധി ഒക്ടോബര്‍ വരെയാണ്. അതിനു മുന്‍പ് കണ്വന്‍ഷന്‍, ജനറല്‍ ബോഡി, ഇലക്ഷന്‍ എന്നിവ നടക്കണം. കപ്പലില്‍ നടത്താനിരുന്ന കണ്വന്‍ഷന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപേക്ഷിച്ചു. രജിസ്ട്രേഷനു അടച്ച തുക മിക്കവര്‍ക്കും തിരികെ കിട്ടി.

മിനി കണ്‍ വന്‍ഷനും ജനറല്‍ ബോഡിയും ഇലക്ഷനുമെല്ലാം കൂടി സെപ്റ്റംബറില്‍ നടത്തുന്നതിനെപറ്റി ആലോചനകള്‍ നടക്കുന്നു. സെപ്റ്റംബറിലെ ലോംഗ് വീക്കെന്‍ഡില്‍ വെള്ളിയാഴ്ച ഒത്തുകൂടുകയും ശനിയാഴ്ച ജനറല്‍ ബോഡിയും ഇലക്ഷനും നടത്തുകയും ചെയ്യുക എന്ന ചിന്താഗതിയാണു പല ഭാഗത്തുമുള്ളത്. ഫിലഡല്ഫിയ ഇതിനു അനുകൂല സ്ഥലമായി പലരും കരുതുന്നു. ഇവിടെ ആകുമ്പോള്‍ ഈസ്റ്റ് കോസ്റ്റില്‍ നിന്നുള്ളവര്‍ക്ക് ഡ്രൈവ് ചെയ്തു വന്ന് പങ്കെടുക്കാവുന്നതേയുള്ളു.

ജനറല്‍ ബോഡിക്ക് 25 ശതമാനം പേര്‍ വന്നല്‍ ക്വോറമായി. അതു ലഭിക്കാന്‍ പ്രയാസമുണ്ടാവില്ല. ജനറല്‍ ബോഡിക്ക് 60 ദിവസം മുന്‍പ് ഡലിഗേറ്റ് ലിസ്റ്റ് അംഗസംഘടനകളോട് ആവശ്യപ്പെടണം. 45 ദിവസം മുന്‍പ് പ്രസിദ്ധീകരിക്കണം. ഇലക്ഷനു നില്‍ക്കുന്നവര്‍ക്ക് ലിസ്റ്റ് ലഭ്യമാക്കുകയും വേണം. ജനറല്‍ ബോഡിയുടെ കാര്യം തീരുമാനിക്കുന്നത് നാഷണല്‍ കമ്മിറ്റിയാണ്. കൗണ്‍സിലുകള്‍ക്ക് ഒന്നും അക്കാര്യത്തില്‍ ചെയ്യാനില്ല. ജനറല്‍ ബോഡിക്കു ആളുകള്‍ കുറഞ്ഞാല്‍ അത് ഇലക്ഷനെ എങ്ങനെ ബാധിക്കുമെന്നാണറിയേണ്ടത്. സ്ഥാനാര്‍ഥികള്‍ തന്നെ ഡലിഗേറ്റുകളെ കൊണ്ടു വരുന്ന പതിവ് ആവര്‍ത്തിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here