പ്രയപ്പെട്ട ഫോമാ ഡെലിഗേറ്റ്‌സ് അറിയുവാന്‍ ,

ഫോമാ 2020 – 2022 ഇലെക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ ഫോം ഇലക്ഷന്‍ കമ്മീഷണറുടെ പക്കല്‍ എത്തെണ്ട അവസാന തീയതി ഓഗസ്റ്റ് 6 വ്യാഴാച്ചയാണ്, ആ ദിവസം വരെ മത്സരിക്കാന്‍ യോഗ്യതയുളള ആളുകള്‍ക്ക് അവരവരുടെ പ്രാദേശിക അസോസിയേഷന്‍ / റീജിയന്റെ സമ്മതത്തോടെ നോമിനേഷന്‍ ഫോം സമര്‍പ്പിക്കാം. അതുകൊണ്ട് ആര് ആദ്യം വന്നു ആര് പിന്നീട് വന്നു എന്നത് വിജയം നിര്ണയയ്ക്കുനില്ല.

ചിലര്‍ നേരത്തെ തന്നെ ഇലക്ഷന്‍ പ്രചാരണം തുടങ്ങി മറ്റു ചിലര്‍ നല്ലവണ്ണം ആലോചിച്ചതിനു ശേഷമാണ് തീരുമാനിച്ചത്. ഈ മത്സരാര്ഥികളില്‍ വെച്ച് ഏറ്റവും യോഗ്യതയുള്ള ആളെ കണ്ടുപിടിക്കാന്‍ ഫോണ്‍ സംഭാഷണം മതിയാകുമോ? ആര് ആദ്യം വിളിച്ചു , എത്ര തവണ വിളിച്ചു എന്നത് വെച്ചാണോ നമ്മള്‍ ഒരു തീരുമാനം എടുക്കേണ്ടത് ? നല്ല ബുദ്ധിമുട്ടുള്ള ഉത്തരവാദിത്തം ആണ് ഡെലിഗേറ്റ്‌സ് ആയ നിങ്ങള്‍ ഓരോരുത്തരെയും ഏല്‍പ്പിച്ചിരിക്കുന്നത്, ആ തീരുമാനത്തിന്റെ അടിസ്ഥാനനത്തില്‍ ആയിരിക്കും ഫോമയുടെ 2 വര്‍ഷത്തെ പ്രവര്‍ത്തനവും കാര്യക്ഷമതയും എന്ന് നമ്മള്‍ ഇതിനോടകം കണ്ടു.

3 പ്രഗത്ഭരായ വനിതകള്‍ വനിതാ പ്രതിനിധികള്‍ ആയി മുന്‍പോട്ടു വന്നത് സന്തോഷകരമായ കാര്യമാണ്. അവരോടൊപ്പം പ്രവര്‍ത്തിക്കാനും കൂടുതല്‍ വനിതകളെ പ്രോത്സാഹിപ്പിക്കുവാനും ഞാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നതാണ് . ഒരു വനിതാ പ്രതിനിധിയായിട്ടാണ് ഫോമയില്‍ ഞാനും തുടക്കം കുറിച്ചത്, പിന്നീട് അഡൈ്വസറി കൌണ്‍സില്‍ സെക്രെട്ടറി ആയി പ്രവര്‍ത്തിച്ചു. ഫോമയില്‍ 6 വര്‍ഷത്തെ പ്രവര്‍ത്തന അനുഭവം കൊണ്ടാണ് സംഘടനയെ പറ്റി കൂടുതല്‍ പഠിച്ചതും , കുറച്ചു മാറ്റങ്ങള്‍ അനിവാര്യം എന്ന് മനസ്സിലാക്കിയതും

3 വനിതകള്‍ കമ്മിറ്റിയില്‍ ഉണ്ടല്ലോ എന്ന് പറഞ്ഞു നിങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുവാണെങ്കില്‍, അവര്‍ മൂന്ന് പേരും നാഷണല്‍ കമ്മിറ്റിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുക എന്ന് നിങ്ങളും അറിഞ്ഞിരിക്കണം.

പ്രസിഡന്റ്, സെക്രെട്ടറി, ട്രഷറര്‍ , വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രെട്ടറി , ജോയിന്റ് ട്രഷറര്‍ എന്നിങ്ങനെ 6 സ്ഥാനങ്ങള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കാണ് ഞാന്‍ മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 1 സീറ്റ് വനിതകള്‍ക്ക് കൊടുക്കണം എന്നും , നിങ്ങള്‍ എല്ലാവരും എനിക്ക് വോട്ട് ചെയ്തു സഹായിക്കണം എന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

പ്രാദേശിക അസ്സോസിയേഷനുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന, എന്നാല്‍ ഫോമയില്‍ പുതുതായി വരുന്ന ഡെലിഗേറ്റ്‌സ് – ഇന് എല്ലാ സ്ഥാനാര്‍ഥികളെയും പരിചയം ഉണ്ടാവില്ല. അതൊരു ആശയക്കുഴപ്പത്തിന് വഴിതെളിക്കും. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആയിരിക്കും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് ചിലപ്പോള്‍ തീരുമാനിക്കുക.

ഞാന്‍ മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തോടെ നീതി പുലര്‍ത്താന്‍ കഴിയും എന്ന പരിപൂര്‍ണ ബോധ്യത്തോടെ ആണ് മത്സരിക്കുന്നത്. സമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിക്കും എന്ന് പറയുന്നവരുടെ മനസ്സില്‍ എല്ലാവരെയും ഉള്‍കൊള്ളാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഉള്ള നന്മ വേണം എന്ന് ഞാന്‍ വിശ്വസിക്കുന്നു .

അടുത്ത 2 വര്‍ഷ കാലയളവില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുവാന്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന 6 പേരും കഴിവുള്ളവര്‍ ആയിരിക്കണം, അല്ലാതെ ആരുടെയും താല്പര്യങ്ങള്‍ക്കവിടെ സ്ഥാനമില്ല. പല സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകും, എന്നിരുന്നാലും നിങ്ങളുടെ തീരുമാനം ആണ് സംഘടനയുടെ പുരോഗമനത്തിന് കരണമാവുക എന്ന് ദയവുചെയ്ത് ഓര്‍ക്കുക.

സ്‌നേഹപൂര്‍വ്വം ,

രേഖ ഫിലിപ്പ്
ഫോമാ വൈസ് പ്രസിഡന്റ് ക്യാന്‍ഡിഡേറ്റ് 2020 – 2022

LEAVE A REPLY

Please enter your comment!
Please enter your name here