ന്യൂയോര്‍ക്ക്: ഫോമാ ഇലക്ഷനില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി രേഖ ഫിലിപ്പിനെയും എമ്പയര്‍ റീജിയണ്‍ ആര്‍.വി.പി. സ്ഥാനത്തേക്കു മോളമ്മ വർഗീസിനേയും (ലിസി മോൻസി) പിന്തുണക്കാന്‍ റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ) തീരുമാനിച്ചതായി സെക്രട്ടറി തോമസ് ജോര്‍ജ് അറിയിച്ചു.

വൈസ് പ്രസിഡന്റ് സ്ഥനാര്‍ഥിത്വം പ്രഖ്യാപിച്ച അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്‍ (സാം) ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറിയ സാഹചര്യത്തിലാണു രേഖാ ഫിലിപ്പിനെ എന്‍ഡോഴ്‌സ് ചെയ്യാന്‍ തീരുമാനിച്ചത്.

പ്രസിഡന്റ് ഫിലിപ്പ് ചെറിയാന്റെഅധുക്ഷതയില്‍ കൂടിയ യോഗമാണു തീരുമാനമെടുത്തത്. രണ്ട് സ്ഥാനാര്‍ഥികളും അതത് സ്ഥാനങ്ങളിലേക്ക് തികച്ചും അര്‍ഹര്‍ ആണെന്നു റോമ വിലയിരുത്തുന്നു. ഫോമയില്‍ വിവിധ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് രേഖാ ഫിലിപ്പ്. ഫോമായുടെ തുടക്കക്കാരിലൊരാളായ മോന്‍സി വര്‍ഗീസിന്റെ പത്‌നിയാണ് മോളമ്മ വര്‍ഗീസ്. ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി എന്നും പങ്കെടുക്കുന്ന അവർ നേത്രുരംഗത്തേക്കു വരുന്നത് ഇതാദ്യമാണ്.

റോയ് ചെങ്ങന്നൂര്‍, തോമസ് ജോര്‍ജ് (റജി), ഇന്നസെന്റ് ഉലഹന്നാന്‍, ടോം നൈനാന്‍, മോന്‍സി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തവരില്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here