• ഭാഗികമായി വീട്ടില്‍ നിന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡ് കാലത്ത് ഉയര്‍ന്നതായി പഠനം വെളിപ്പെടുത്തുന്നു.  ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുന്‍പുണ്ടായിരുന്ന 54 ശതമാനത്തില്‍ നിന്ന് 34 ശതമാനത്തിലേക്ക് കുറഞ്ഞതായും കാണാം

  •  തൊഴില്‍ദായകര്‍ ആരോഗ്യ-ക്ഷേമ പരിപാടികള്‍ നടപ്പാക്കണമെന്ന് 89 ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ 75 ശതമാനം പേര്‍ മാത്രമേ ഇപ്പോള്‍ തങ്ങളുടെ തൊഴില്‍ദായകര്‍ ലഭ്യമാക്കുന്നവയില്‍ സംതൃപ്തരായുള്ളു


    മുംബൈ, 2021 ആഗസ്റ്റ് 31:  ക്ഷേമത്തെ കുറിച്ചും അതിന് മാനസികാരോഗ്യവുമായുളള ബന്ധത്തെക്കുറിച്ചും ജനങ്ങള്‍ക്കുള്ള കാഴ്ചപ്പാടിനെ മഹാമാരി പൂര്‍ണമായി മാറ്റിയിരിക്കുകയാണെന്നും 86 ശതമാനം പേര്‍ തങ്ങളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സിന്റെ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.  ഇപ്പോഴത്തെ മഹാമാരിക്കു ശേഷമുള്ള കാലത്ത് ആരോഗ്യത്തേയും ക്ഷേമത്തേയും കുറിച്ച് ജനങ്ങള്‍ക്കുള്ള താല്‍പര്യം മനസിലാക്കാനാണ് ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലോംബാര്‍ഡ് സര്‍വ്വേ നടത്തിയത്.  കോവിഡിനു ശേഷമുള്ള ലോകത്ത് ആരോഗ്യ-ക്ഷേമ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും ആരോഗ്യകരമായി മുന്നോട്ടു പോകുന്നതിലും ഈ ക്രിയാത്മക സമീപനം ദൃശ്യമാണ്.  ആരോഗ്യ ഇന്‍ഷൂറന്‍സ് സംബന്ധിച്ച അവബോധത്തിലും അതിനെ തുടര്‍ന്നുള്ള ആവശ്യത്തിലും ഇതു പ്രകടമാണ്.

    ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് ഉപഭോക്തൃ സമീപനത്തില്‍ മൊത്തത്തിലുള്ള മാറ്റം മനസിലാക്കുന്നതിനായി ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് അഖിലേന്ത്യാ തലത്തില്‍ വിവിധ മെട്രോകളിലും വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും ഭാഗികമായോ പൂര്‍ണമായോ വീട്ടില്‍ നിന്നു ജോലി ചെയ്യുന്ന 1532 പേരെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയിരുന്നു.  കൃത്യമായ ദിശയില്‍ ഉറങ്ങുന്നതടക്കമുള്ള ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ച് അറിയാമെന്നതാണ് മൂന്നില്‍ രണ്ടു പേരിലുമുള്ള പ്രധാന പ്രചോദനമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടി.

    ജനങ്ങള്‍ക്കിടയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ഉപഭോക്തൃനിര ആരോഗ്യ ഇന്‍ഷൂറന്‍സിനെ അനാരോഗ്യ വേളയിലെ സാമ്പത്തിക പരിരക്ഷയായി മാത്രമല്ല കാണുന്നതെന്നും തങ്ങളുടെ സമഗ്ര ക്ഷേമത്തിന്റെ പാതയിലെ പങ്കാൡയായാണു കാണുന്നതെന്നും സര്‍വ്വേയിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കവെ ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി  അണ്ടര്‍റൈറ്റിങ്, റീ ഇന്‍ഷൂറന്‍സ് ആന്റ് ക്ലെയിംസ് മേധാവി സഞ്ജയ് ദത്ത പറഞ്ഞു.  ആരോഗ്യകരമായ ജീവിതശൈലി കൈക്കൊള്ളാന്‍ ആഗ്രഹിക്കുന്നത് മികച്ച രൂപത്തിനു വേണ്ടി മാത്രമല്ല, സ്വയം കൂടുതല്‍ മികച്ച തോന്നല്‍ ഉണ്ടാകാന്‍ കൂടിയാണെന്ന് കരുതുന്ന രീതിയാണ് 47 ശതമാനം പേരിലും 25-35 വയസിനിടയിലുള്ള 42 ശതമാനം പേരിലും ഉള്ളതെന്നും സര്‍വ്വേയിലൂടെ കണ്ടെത്താനായി.  അതുകൊണ്ട് മൊത്തത്തിലുള്ള ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്  ആരോഗ്യ അവബോധമുള്ള ഇന്ത്യയിലേക്കുള്ള പാതയൊരുക്കാനാണ് ഐസിഐസിഐ ലോംബാര്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ആരോഗ്യകരമായ ശീലങ്ങള്‍ തുടരുകയും വളര്‍ത്തുകയും ചെയ്യുമ്പോള്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 100 ശതമാനവും ഏതെങ്കിലും ആരോഗ്യകരമായ സ്വാഭാവങ്ങളില്‍ മുഴുകുകയും അതൊരു ദീര്‍ഘകാല ശീലമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇത്തരത്തില്‍ അല്ലാത്തവര്‍ മഹാമാരിക്കാലത്ത് അത് സ്വീകരിക്കാനും സാധ്യതയുണ്ട്.  

    മാനസികാരോഗ്യത്തെ സമഗ്ര ക്ഷേമവുമായി ബന്ധപ്പെടുത്തല്‍

    ഭാഗികമായി വീട്ടിലിരുന്നു ജോലി ചെയ്യുന്നവരുടെ മാനസികാരോഗ്യം കോവിഡിനെ തുടര്‍ന്ന് വര്‍ധിച്ചിട്ടുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.  ആരോഗ്യ നിലവാരത്തിന്റെ അനുപാതം കോവിഡിനു മുന്‍പുണ്ടായിരുന്ന 54 ശതമാനത്തില്‍ നിന്ന് കോവിഡിനു ശേഷമുള്ള കാലത്ത് 34 ശതമാനമായി താഴ്ന്നു എന്നും സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.
    പുരുഷന്‍മാരെ അപേക്ഷിച്ച് ആരോഗ്യ സ്ഥിതി മികച്ച രീതിയില്‍ കൊണ്ടു പോകാന്‍ സ്ത്രീകള്‍ക്കു സാധിക്കുന്നു എന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.  മാനസികാരോഗ്യം ഇരു വിഭാഗത്തിനും മഹാമാരിക്കാലത്ത് വെല്ലുവിളി ഉയര്‍ത്തുമ്പോഴും സര്‍വ്വേയില്‍ പങ്കെടുത്ത 38 ശതമാനം വനിതകളും തങ്ങളുടെ മാനസികാരോഗ്യ സ്ഥിതിയില്‍ സംതൃപ്തി പ്രകടിപ്പിച്ചു. പുരുഷന്‍മാരിലാകട്ടെ 35 ശതമാനം പേരാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്.  സമാനമായി ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ 49 ശതമാനം വനിതകള്‍ സംതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ പുരുഷന്‍മാരില്‍ ഇത് 42 ശതമാനമായിരുന്നു.

    വിവിധ പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയപ്പോള്‍ ശാരീരികവും മാനസികവുമായ ആരോഗ്യ അനുപാതം കുറഞ്ഞ് അപവാദമായി മുംബൈ നിലകൊണ്ടപ്പോള്‍ പ്രമുഖ മെട്രോകളായ ഡെല്‍ഹി, ബെംഗലൂരു, കൊല്‍ക്കൊത്ത, പൂനെ, അഹമ്മദാബാദ് എന്നിവ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ന്നു നിന്നു.  കോവിഡിനു മുന്‍പും ശേഷവുമുള്ള മാനസിക ക്ഷേമത്തിന്റെ വ്യത്യാസം ഇന്ത്യയില്‍ മൊത്തത്തില്‍ 14 ആയി നിലകൊണ്ടപ്പോള്‍ മുംബൈയിലും അഹമ്മദാബാദിലും ഇത് യഥാക്രമം ഏഴ്, ആറ് എന്നീ നിലയില്‍ കുറഞ്ഞ തോതിലായിരുന്നു.

    അടുത്ത ഒരു കുടുംബാഗത്തിനു കോവിഡ് ഉണ്ടാകുമ്പോള്‍ മാനസികാരോഗ്യ സ്ഥിതി കോവിഡിനു മുന്‍പുള്ള 49 ശതമാനം, കോവിഡിനു ശേഷമുള്ള 34 ശതമാനം എന്നിവയെ അപേക്ഷിച്ച്  15 ശതമാനമെന്ന നിലയിലേക്കു ഗണ്യമായി കുറയുന്നതായും സര്‍വ്വേ കണ്ടെത്തി. ഇതിനു വിപരീതമായി വ്യക്തികളുടെ മാനസികാരോഗ്യ സ്ഥിതി അവര്‍ കോവിഡുമായി ബന്ധപ്പെടുമ്പോഴും അതേ നിലയില്‍ തുടരുന്നതായും കണ്ടെത്തി.

    സമഗ്ര ക്ഷേമത്തിലേക്കുള്ള പാതയിലെ വെല്ലുവിളികള്‍

    വ്യക്തിഗത സമയത്തിന്റെ അഭാവം (45 ശതമാനം)  സാമ്പത്തിക കാര്യങ്ങള്‍ (44 ശതമാനം) എന്നിവയാണ് ആരോഗ്യകരമായ ശീലങ്ങള്‍ അവലംബിക്കുന്നതിനുള്ള പ്രധാന പ്രശ്‌നങ്ങള്‍ എന്ന് വ്യക്തികളുടെ വര്‍ധിച്ചു വരുന്ന ആരോഗ്യ മുന്‍ഗണനകളെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് സര്‍വ്വേ വെളിപ്പെടുത്തുന്നു.  വീട്ടിലുള്ള പ്രതിബദ്ധതകളാണ് പുരുഷന്‍മാരെ അപേക്ഷിച്ച് വനിതകള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി.  44 ശതമാനത്തോളം വനിതകള്‍ ഇതു നേരിടുന്നുണ്ട്.

    ഇതിനു പുറമെ ഡെല്‍ഹി, ചെന്നൈ, കൊല്‍ക്കോത്ത, പൂനെ  പോലുള്ള നഗരങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രധാന വെല്ലുവിളിയാണ്.  അത് ഈ നഗരങ്ങളിലെ നിരവധി പേരുടെ ആരോഗ്യത്തെ ബാധിക്കുന്നുമുണ്ട്.  സമയം ആസൂത്രണം ചെയ്തു ചെലവഴിക്കുന്നത് മുംബൈ, ഡെല്‍ഹി, ബെംഗലൂരു, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളില്‍ വലിയൊരു പ്രശ്‌നമാണ്.

    ജീവനക്കാര്‍ മുഖ്യ പങ്കാളികള്‍

    ജോലിയിലെ സമ്മര്‍ദ്ദം മൂന്നില്‍ ഒന്ന് പേരുടെ വ്യക്തി ജീവിതത്തെ ബാധിക്കുന്നതായാണ് ഡെല്‍ഹി, ഹൈദരാബാദ്, കോല്‍ക്കൊത്ത  പോലുള്ള നഗരങ്ങളിലെ പഠനം ചൂണ്ടിക്കാട്ടുന്നത്.  തൊഴില്‍ദാതാക്കള്‍ ആരോഗ്യ, ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തുമെന്ന് 89 ശതമാനം പേര്‍ പ്രതീക്ഷിക്കുമ്പോള്‍ 75 ശതമാനം പേരാണ് നിലവില്‍ തൊഴില്‍ദാതാക്കള്‍ ലഭ്യമാക്കുന്നവയില്‍ സംതൃപ്തരായിട്ടുള്ളത്.  മികച്ച ഫലം ഉണ്ടാക്കുന്നതിന് സ്ഥായിയായ ജോലി സ്ഥലം അനിവാര്യമാണെന്ന വസ്തുത ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ആരോഗ്യ ഇന്‍ൂറന്‍സ്, ജിം, അനുയോജ്യമായ ജോലി സ്ഥലം തുടങ്ങി ജീവനക്കാര്‍ക്ക്  ലഭ്യമാക്കുന്ന നിരവധി ഘടകങ്ങള്‍ ഇതില്‍പ്പെടുന്നു.  ഇതിനു പുറമെ സ്ഥിരമായ ആരോഗ്യ പരിശോധന, ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനം, കഫ്റ്റീരിയയിലെ ആരോഗ്യകരമായ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മാറിയ സാഹചര്യത്തില്‍ സാധാരണമായ ഒന്നായി ജീവനക്കാര്‍ക്ക് ആവശ്യവുമണ്ട്.

    മാറുന്ന സാങ്കേതികവിദ്യയും തൊഴില്‍ സംസ്‌ക്കാരവും

    മഹാമാരിയെ തുടര്‍ന്ന് സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ട്.  കോവിഡുണ്ടായവര്‍ക്കിടയില്‍ വൈദ്യ ഉപകരണങ്ങളുടെ ഉപയോഗം കൂടുതല്‍ പ്രാമുഖ്യമുള്ളതാണെന്നും അതു ഭേദമായാല്‍ ഈ സ്വഭാവങ്ങള്‍ ഉപക്ഷിക്കുമെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.  വെബ്‌സൈറ്റുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍, ഫിറ്റ്‌നെസ് മോണിറ്ററുകള്‍, ആക്ടിവിറ്റി ട്രാക്കറുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ 70 ശതമാനം പേര്‍ ഉപയോഗിക്കുന്നതായി സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 17 ശതമാനം ഇടിവോടെ 53 ശതമാനം പേര്‍ മാത്രമേ ഇതു ഭാവിയില്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുമുള്ളു.

    ജോലി സാഹചര്യങ്ങളുടെ കാര്യത്തില്‍ ഹൈബ്രിഡ് ജോലി സംസ്‌ക്കാരം കുറച്ചു പേരേ ആഗ്രഹിക്കുന്നുള്ളു. 70 ശതമാനം പേരും സ്ഥിരമായി വീട്ടിലോ ഓഫിസിലോ നിന്നു ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത്.  40 ശതമാനം പേരും ഓഫിസില്‍ തുറന്ന സ്ഥലത്ത് അനൗപചാരികമായ സീറ്റിങ് താല്‍പര്യപ്പെടുമ്പോള്‍ 37 ശതമാനം പേര്‍ ഡെസ്‌ക്കുകള്‍ ചുമതലപ്പെടുത്തിയ സാധാരണ സീറ്റുകള്‍ പ്രിയപ്പെടുന്നു. 23 ശതമാനം പേര്‍ ഡെസ്‌ക്കുകള്‍ ചുമതലപ്പെടുത്തിയിട്ടില്ലാത്ത സാധാരണ സീറ്റുകള്‍ താല്‍പര്യപ്പെടുന്നതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.

    ആരോഗ്യകരമായ ശീലങ്ങള്‍ മുഖ്യ സ്ഥാനത്തു നിര്‍ത്തിക്കൊണ്ട് ആരോഗ്യവും ക്ഷേമവും എത്രത്തോളം ശ്രദ്ധാകേന്ദ്രമായിട്ടുണ്ട് എന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നതായി റിപോര്‍ട്ടിലെ ഫലങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ദത്ത പറഞ്ഞു.  തങ്ങളുടേയും  പ്രിയപ്പെട്ടവരുടേയും സമഗ്ര ക്ഷേമം  സംരക്ഷിക്കും വിധം സാമ്പത്തികവും ശാരീരികവും മാനസികവുമായി കൂടുതല്‍ നിക്ഷേപിക്കുന്ന പ്രവണതയാണ് ജനങ്ങള്‍ക്കിടയില്‍ മൊത്തത്തിലുണ്ടായ മാറ്റങ്ങളുടെ ഫലം.

 

LEAVE A REPLY

Please enter your comment!
Please enter your name here