വാഗ്ദാനം ചെയ്തിരുന്നതു പോലെ ഓഗസ്റ്റ് 31നകം അഫ്ഗാനില്‍ നിന്ന് അവസാനത്തെ സൈനികനേയും പിന്‍വലിച്ച് അമേരിക്ക. എല്ലാ സൈനികരെയും ഒഴിപ്പിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ ഫ്രാങ്ക് മക്കെന്‍സി ജൂനിയര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നീണ്ട ഇരുപത് വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് സൈനികര്‍ അഫ്ഗാനില്‍ നിന്ന് തിരിച്ചെത്തുന്നത്.

അതേസമയം നൂറുകണക്കിന് യുഎസ് പൗരന്മാര്‍ ഇനിയും അഫ്ഗാനില്‍ അവേേശഷിക്കുന്നുണ്ട്. ഇവരെ തിരികെയെത്തിക്കുന്നതിന് ഇനി നയതന്ത്ര തലത്തില്‍ ഇടപെടലുണ്ടാവണമെന്ന് അധികൃതര്‍ അറിയിച്ചു. അഫ്ഗാനെ സംരക്ഷിക്കാനായി ആ മണ്ണില്‍ നിലയുറപ്പിച്ച യുഎസ് സൈന്യം പിന്‍വാങ്ങിയ വാര്‍ത്ത വെടിവെപ്പ് നടത്തിയാണ് താലിബാന്‍ ആഘോഷിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കാബൂള്‍ വീമാനത്താവളത്തില്‍ നടന്ന സ്‌ഫോടനത്തില്‍ തങ്ങളുടെ പതിമൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത് അമേരിക്കയ്ക്ക് കനത്ത ആഘാതമായിരുന്നു. ഇതിനു പകരം ചോദിക്കുമെന്ന് ബൈഡന്‍ പ്രസ്താവിച്ചതിന് ശേഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സൈന്യം ഡ്രോണാക്രമണത്തിലൂടെ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here