കട്ടപ്പന.സ്വകാര്യ വ്യക്തിക്ക് കൃഷിയിടത്തിലൂടെ വൈദ്യുതി ലൈൻവലിക്കാൻ എതിർപ്പുകൾ മറികടന്ന് എത്തിയ കെഎസ്ഇബി അധികൃതരെ നാട്ടുകാർ തടഞ്ഞു.പ്രതിക്ഷേധവുമായി കൃഷിക്കാരും മെത്തിമടക്കിയയച്ചു.

▪️ നെടുംകണ്ടത്തിന് സമീപം ശൂലപ്പാറയിൽ കൃഷിയിടത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാനെത്തിയാ കെഎസ്ഇബി അധികൃതരെ നാട്ടുകാർ തടഞ്ഞു.സ്വകാര്യ വ്യക്തിക്ക് പുതിയ വൈദ്യുതിലൈൻ വലിക്കുവാനാണ് കെഎസ്ഇബി സബ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവർ എത്തിയത്. നേരത്തെ വൈദ്യുതിലൈൻ വലിക്കുവാൻ നീക്കമുണ്ടായപ്പോൾ നാട്ടുകാരുടെ പരാതിയിൽ അന്ന് ഉപേക്ഷിച്ചു, തുടർന്ന് വൈദ്യുതിമന്ത്രി,ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാർ നിവേദനം നൽകുകയും ചെയ്തിരുന്നു.

ഒരു വൈദ്യുതി പോസ്റ്റ്‌ ഇട്ട് വൈദ്യുതിലൈൻ വലിക്കാൻ ഉത്തരവ് ഉള്ളതിനാലാണ് ഇങ്ങോട്ട് എത്തിയതെന്ന് kseb അധികൃതർപറയുന്നു.കുറഞ്ഞത് 3 പോസ്റ്റ്‌ വേണ്ടി വരുമെന്നും, ഏലം, കുരുമുളക് ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾക്ക് മുകളിലൂടെ ഇടാനാണ് ഇവരുടെ നീക്കാമെന്നും, വരും നാളിൽ കോതമംഗലത്തെ വാഴ വെട്ടൽ മോഡൽ നടപടിപോലെ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും നാട്ടുകാർ പറയുന്നു..പ്രതിക്ഷേധവുമായി നാട്ടുകാർ എത്തിയതോടെ വൈദ്യുതിലൈൻ വലിക്കുന്ന ജോലി നിർത്തി kseb അധികൃതർ മടങ്ങി..

LEAVE A REPLY

Please enter your comment!
Please enter your name here