കട്ടപ്പന. ഇടുക്കി.കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് വെള്ളത്തൂവൽ പന്നിയാർ പ്രളയ കോളനിയിലെ കുടുംബങ്ങൾ:എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യം ശക്തം

കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് വെള്ളത്തൂവൽ പന്നിയാർ പ്രളയ കോളനിയിലെ കുടുംബങ്ങൾ.മഴയില്ലാതായതോടെ കുടിവെള്ളത്തിനായുള്ള ഇവരുടെ ബുദ്ധിമുട്ട് ആരും കാണുന്നില്ല.2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടു.അടിമാലി,വെള്ളത്തൂവൽ,കൊന്നത്തടി എന്നീ പഞ്ചായത്തുകളിൽ നിന്നുമായി 40 ഓളം കുടുംബങ്ങളെ വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാർ കോളനിയിൽ ഉപവസിപ്പിക്കുമെന്ന് പറഞ്ഞു.ഇതിൽ 24 ഓളം കുടുംബങ്ങളെയാണ് അധിവസിപ്പിച്ചത്.കുടിവെള്ളക്ഷാമം അടക്കമുള്ള ദുരിതങ്ങളാൽ കുറച്ചു കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് മാറി. ശേഷിക്കുന്ന 12 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.

ശുദ്ധജല പദ്ധതിയുടെ ഭാഗമായി വർഷങ്ങളായി കുടിവെള്ളമെത്തിയിരുന്ന പൈപ്പ് കഴിഞ്ഞ ഡിസംബറിൽ 4 മാസത്തേക്കായി കെഎസ്ഇബി അടച്ചു.8 മാസം പിന്നിട്ടിട്ടും വെള്ളമെത്തിയില്ല 7 മാസത്തോളം പഞ്ചായത്ത് വാഹനത്തിൽ വെള്ളം എത്തിച്ചതായിരുന്നു ഏക ആശ്വാസം. ഒരു മാസമായി അതും ഇല്ലായെന്ന് ഇവിടുത്തെ കുടുംബങ്ങൾ പറയുന്നു.ഇതുകൊണ്ടും തീർന്നില്ല ഇവിടുത്തെ റോഡും തകർന്നു കിടക്കുകയാണ്.ഇതുവരെ ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലായെന്നും ഇവർ പറയുന്നു. ഇവരുടെ ദുരിതം അധികാരികൾ കണ്ട് മനസിലാക്കി ഇവയ്ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കുടുംബങ്ങൾ..

LEAVE A REPLY

Please enter your comment!
Please enter your name here