പ്രവാസി വെൽഫയർ കോട്ടയം ജില്ലാ ഘടകം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. സി.ജി റിസോര്‍സ് പേര്‍സണും എഴുത്തുകാരനുമായ ഫിറോസ് പി.ടി കൌൺസിലിംഗിന്‌ നേതൃത്വം നല്‍കി. വിവിധ കോഴ്സുകളെ പറ്റിയും യൂണിവേഴ്സിറ്റികളെയും കുറിച്ചുള്ള അവബോധം പകര്‍ന്നു നല്‍കി. പരിപാടിയിൽ 9 മുതല് 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫയർ കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അനീസ് മാള, നജീം ഇസ്മായിൽ തുടങ്ങിയവര്‍ സംസാരിച്ചു.അനീഷ്, അഹ്മദ് ഷാ, അബ്ദുൽ ഖരീം ലബ്ബ, ഫഹദ്, നിയാസ്, സൈഫുദ്ദീൻ, സജ്ന നജീം, ഷെജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.