ചപ്പാത്തി, അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാൻ നല്ല രുചിയാണ് ഈ കറിക്ക്.

ചേരുവകൾ

സോയാചങ്‌സ് – 1/2 കപ്പ്‌
ഗ്രീൻ പീസ് – 1/2 കപ്പ്‌
സവാള – 2
തക്കാളി – 2
ഇഞ്ചി, വെളുത്തുള്ളി ചതച്ചത്
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി
തൈര് – 1/4 കപ്പ്‌
പാൽ – 4 ടീസ്പൂൺ
ഉപ്പ്‌
എണ്ണ

തയാറാക്കുന്ന വിധം

  • സോയാചങ്‌സ് 20 മിനിറ്റ് ചൂട് വെള്ളത്തിൽ ഇട്ട് വച്ചതിനു ശേഷം ഉപ്പിട്ട് വേവിക്കുക.
  • ഗ്രീൻ പീസ് വേവിച്ച് വയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള ഇട്ട് വഴറ്റിയതിനു ശേഷം. ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇടുക. ശേഷം മസാലകളും തക്കാളിയും ചേർക്കുക.
  • നന്നായി വഴറ്റിയതിനു ശേഷം കടലമാവ്, തൈര്, പാൽ എന്നിവ ഒഴിച്ച് നന്നായി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളവും ചേർക്കാം. ഇതിലേക്ക് സോയാ ചങ്സും ഗ്രീൻപീസും ചേർത്ത്10 മിനിറ്റ് അടച്ച് വച്ച് നന്നായി വേവിക്കുക.
  • ചപ്പാത്തി, അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കിടിലൻ കോമ്പിനേഷൻ ആണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here