സഹജീവിയോട് നമുക്കുള്ള ഉത്തരവാദിത്വം നിറവേറ്റാൻ ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് രക്തദാനവും അവയവ ദാനവും. എന്നാൽ രക്തദാനത്തെപ്പറ്റിയുള്ള മിഥ്യാധാരണ മൂലം പലരും അതിന് മടിക്കുന്നു. രക്തദാനം ഒരുതരത്തിലുള്ള ആരോഗ്യപ്രശ്‌നവും ഉണ്ടാക്കില്ല. മാത്രമല്ല,​ ദാതാവിന് ഏറെ ആരോഗ്യപരമായ ഗുണങ്ങളും നല്‌കുന്നു. ആരോഗ്യവാനായ ഒരാൾ രക്തദാനം ചെയ്യുമ്പോൾ ശരീരത്തിലെ കൊളസ്ട്രോൾ കുറയുന്നു.ശരീരഭാരം കുറയാൻ സഹായിക്കുന്നു. ദാതാവിന് ഏതെങ്കിലും ലക്ഷണങ്ങളില്ലാത്ത രോഗാവസ്ഥയുണ്ടെങ്കിൽ വേഗം തിരിച്ചറിയാം. 18 വയസിനും 60 നും ഇടയിൽ പ്രായമുള്ള ഗുരുതരമായ രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലാത്ത ആർക്കും രക്തം ദാനം ചെയ്യാം.രക്തദാനത്തിന് മുൻപ് ധാരാളം ഭക്ഷണവും വെള്ളവും കഴിച്ച് വിശ്രമിക്കുക. രക്തദാനത്തിന് മുൻപ് 48 മണിക്കൂറിൽ മരുന്നുകൾ കഴിക്കാൻ പാടില്ല. 24 മണിക്കൂറിന് മുൻപ് മദ്യപിക്കാനോ ലഹരി മരുന്ന് ഉപയോഗിക്കാനോ പാടില്ല. തലചുറ്റൽ അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ രക്തദാനത്തിന് ശേഷം കുറച്ചു സമയം വിശ്രമിക്കുന്നത് നല്ലതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here