കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

 സര്‍ക്കാരിന്റെ വാക്‌സിന്‍ യജ്ഞം ഊര്‍ജിതമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ ആസ്റ്റര്‍ ആധാര്‍ എന്നീ ആശുപത്രികളിലൂടെയാണ് വാക്‌സിന്‍ നല്‍കുക.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആസ്റ്ററിന്റെ 14 ആശുപത്രികളിലായി 100-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച പരിശീലനം നല്‍കിയിട്ടുണ്ട്.

സ്പുട്‌നിക് വി വാക്‌സിന്റെ ഇന്ത്യയിലെ സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ആസ്റ്ററിന്റെ കൊച്ചിയിലെയും കോല്‍ഹാപൂരിലെയും ആശുപത്രികളുമായി സഹകരിക്കാനാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡോ. റെഡ്ഡീസ് സിഇഒ എം.വി. രമണ പറഞ്ഞു. വരും മാസങ്ങളില്‍ കഴിയാവുന്നത്ര പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

LEAVE A REPLY

Please enter your comment!
Please enter your name here