മരട്: വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തോടെ വാക്സിൻ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതുവഴി വിപിഎസ് ലേക്‌ഷോർ . ഫെബ്രുവരി 24ന് ആരംഭിച്ച് മാർച്ച് 5 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിലൂടെ കോവിഷീൽഡ് വാക്സിനാണ് വിതരണം ചെയ്യുന്നത്. വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്ത് ഹോസ്‌പിറ്റലിലെത്തി വാക്സിനെടുക്കാവുന്നതാണ്. ഇതിനായി കോവിൻ പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം കഴിഞ്ഞവർക്കും രണ്ടാം ഡോസിനായും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച് 9 മാസം പിന്നിട്ട 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും കോവിഡ് മുൻനിര പോരാളികൾക്കും ബൂസ്റ്റർ ഡോസ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. ബുക്കിംഗിന് 0484 2772073, 18003138775 എന്ന നമ്പരിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here