അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്ന് പഴമക്കാർ പറയും. എന്താണ് ഇതിലെ ആരോഗ്യരഹസ്യം? കഴിച്ച ഭക്ഷണത്തിൽ നിന്ന് ശരീരത്തിനാവശ്യമായ ഉൗർജ്ജം ആഗിരണം ചെയ്യുന്ന പ്രക്രിയയാണ് ദഹനം. ഈ സമയത്താണ് നമുക്ക് അലസതയും നെഞ്ചെരിച്ചിലും ദഹനക്കേടും ഒക്കെ ഉണ്ടാകുന്നത്. ദഹനപ്രക്രിയ ലഘൂകരിക്കാൻ ഭക്ഷണ ശേഷമുള്ള നടത്തം ഉപകരിക്കും.

ഇത് ശരീരത്തിലെ മെറ്റബോളിസം ഉത്തേജിപ്പിക്കുകയും അതുവഴി കൂടുതൽ കലോറി ശരീരത്തിൽ നിന്നും നഷ്ടമായി ശരീരഭാരം വർദ്ധിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യുന്നു. അത്താഴശേഷമുള്ള നടത്തം സ്ട്രെസ് ലെവൽ കുറച്ച് ശരീരം മുഴുവൻ രക്തചംക്രമണം വർദ്ധിപ്പിക്കും. ഇതുവഴി നല്ല ഉറക്കം ലഭിക്കും. ടൈപ്പ് 2 പ്രമേഹരോഗികൾ ഭക്ഷണശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതായ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here