ഇന്ത്യയിലെ ഇന്റര്നെറ്റ് സമത്വ വാദത്തെ മറികടക്കാന് ഫെയ്സ്ബുക്ക് ചെലവിട്ടത് ഏകദേശം 100 കോടി രൂപയെന്ന് റിപ്പോർട്ട്. പത്രങ്ങളിലും ചാനലുകളിലും പരസ്യ കാമ്പയിന് നടത്താനാണ് ഫെയ്സ്ബുക്ക് ഇത്രയും തുക ചെലവിട്ടത്. എന്നാൽ ട്രായിയുടെ പുതിയ തീരുമാനം ഫെയ്സ്ബുക്കിനു തിരിച്ചടിയായി.

ഇതിനിടെ ഇന്റർനെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ഇന്ത്യയുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് ഫെയ്സ്ബുക് മേധാവി മാർക് സുക്കർബർഗ് രംഗത്തെത്തി. ഇന്റർനെറ്റ് ഡോട്ട് ഒാർഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കർബർഗ് വ്യക്തമാക്കി.

സൗജന്യമായി എല്ലാവർക്കും നെറ്റ് ലഭ്യമാക്കാനുള്ള ലക്ഷ്യത്തിന് തിരിച്ചടിയാണ് ട്രായി തീരുമാനം. ഫ്രീബേസിക്സിന് മാത്രമല്ല സൗജന്യമായി സേവനങ്ങൾ ലഭ്യമാക്കാനുള്ള മറ്റ് പദ്ധതികൾക്കും ഈ തീരുമാനം തടസമായി. ഇന്ത്യയിൽ നൂറുകോടി ജനങ്ങൾക്ക് നെറ്റ് ലഭിക്കുന്നില്ല.

കണക്ടിങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു വ്യക്തമാക്കിയ സുക്കർബർഗ് ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാൻ തന്റെ ദൗത്യത്തിന് കഴിയുമെന്നും അവകാശപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here