ലോസ് ആഞ്ചലോസ് : ലോസ് ആഞ്ചലോസ് കൗണ്ടിയിലെ വെസ്റ്റ്‌ലേക്ക് വില്ലേജിൽ വാഹനമിടിച്ചു പതിനൊന്നു വയസുള്ള മാർക്കും എട്ടു വയസുള്ള സഹോദരൻ ജേക്കമ്പും മരിക്കാനിടയായ സംഭവത്തിൽ ഗ്രസോമാൻ ബേൺ ഫൗണ്ടേഷൻ കോ-ഫൗണ്ടറും, സുപ്രസിദ്ധ പ്ലാസ്റ്റിക് ആന്റി റിക്കൺസ്ട്രറ്റീവ് സർജനുമായ ഡോ പീറ്റർ ഗ്രോസ്മാനെ (57) പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. റോഡ് മുറിച്ചുകടക്കവെ സഹോദരങ്ങൾ കാറിടിച്ച് കൊല്ലപ്പെടുകയായിരുന്നു. മാർക്ക് സംഭവ സ്ഥലത്തും സഹോദരൻ, ജേക്കബ്ബ് ആശുപത്രിയിൽ വച്ചുമാണ്  മരിച്ചത്.
അമിതവേഗതയോ, ആൾക്കഹോളോ അപകടത്തിന് കാരണമായെന്നാണ് ലോസ് ആഞ്ചലോസ് കൗണ്ടി ഷെറിഫ് ക്യാപ്റ്റൻ സാൽവദോർ പറയുന്നു. 
 
ഇവർക്കതിരെ കൊലക്കുറ്റം, വാഹനം നിർത്താതെ പോയത്. അശ്രദ്ധമായി വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here