അമേരിക്കയില്‍ വിതരണത്തിനായി എത്തിച്ച കോവിഡ് വാക്‌സിനുകളില്‍ 25 ശതമാനം മാത്രമാണ് ഇതുവരെ ആളുകള്‍ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ വിതരണം ചെയ്ത വാക്‌സിനുകളില്‍ 31 ശതമാനത്തോളം ആളുകള്‍ സ്വീകരിച്ചിട്ടുണ്ട്. 682425 ഡോസുകള്‍ ന്യൂയോര്‍ക്കില്‍ വിതരണം ചെയ്തിട്ടുണ്ടെങ്കിലും രണ്ട് ലക്ഷത്തി പന്ത്രണ്ടായിരത്തോളം ആളുകള്‍ മാത്രമാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 19.5 മില്യണ്‍ ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.

രാജ്യവ്യാപകമായി 12,409,050 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ഇതില്‍  3,134,531 ഡോസുകളാണ് സ്വീകരിക്കപ്പട്ടത്. ഡിസംബറില്‍ മാത്രം ഇരുപത് ലക്ഷത്തോളം ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ആ കണക്കിന്റെ ഏഴയലത്തുപോലും വരുന്നില്ല യഥാര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെട്ട വാക്‌സിന്‍ ഡോസുകളുടെ എണ്ണം.

ഡിസംബര്‍ 11നാണ് രാജ്യത്ത് ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ദിവസങ്ങള്‍ക്കകം തന്നെ വാക്‌സിന്‍ ഡോസുകള്‍ വിതരണത്തിനായി എത്തിച്ചിരുന്നു. വാക്‌സിന്‍ ഫലപ്രദമാണെന്ന് തങ്ങള്‍ക്കറിയാമെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ കൂടുതല്‍ പരിശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. തങ്ങള്‍ പ്രതീക്ഷിച്ചതിലും കുറവാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ സംഖ്യയെന്ന് തങ്ങള്‍ സമ്മതിക്കുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

28 ദിവസത്ത ഇടവേളകളിലാണ് മൊഡേണയുടെ വാക്‌സിന്‍ സ്വീകരിക്കേണ്ടത്. അതേസമയം ഫൈസറും ബയോ ടെക്കും 21 ദിവസത്തെ ഇടവേളകളിലാണ് രണ്ട് ഡോസുകള്‍ സ്വീകരിക്കേണ്ടത്. രാജ്യത്ത് ഇതുവരെ ആരും വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിട്ടില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here