ഫ്രഞ്ച് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ തയ്യാറെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പിതാവ് സ്റ്റാന്‍ലി ജോണ്‍സണ്‍. മുമ്പ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്ന സ്റ്റാന്‍ലി ജോണ്‍സണ്‍ 2016ലെ ബ്രക്‌സിറ്റ് ഹിതപരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വോട്ട് ചെയ്തയാളാണ്.

യൂറോപ്പും ബ്രിട്ടണും തമ്മിലുള്ള എല്ലാ ബന്ധവും അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്റ്റാന്‍ലി ജോണ്‍സന്റെ നീക്കം. യൂറോപ്പുമായുള്ള ആത്മബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിതെന്ന് സ്റ്റാന്‍ലി പറഞ്ഞു. താനെപ്പോഴും യൂറോപ്യനായിരിക്കുമെന്ന് സ്റ്റാന്‍ലി പറഞ്ഞു. ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍കാരല്ലെന്ന് ആര്‍ക്കും പറയാനാവില്ല. അമ്മ വഴി താന്‍ ഫ്രഞ്ചുകാരനാണെന്നും സ്റ്റാന്‍ലി കൂട്ടിച്ചേര്‍ത്തു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here