തിരുവനന്തപുരം:  സംസ്ഥാനത്തെ ബജറ്റ് അവതരണം ഈമാസം 15 ന് നടക്കും. നിയമസഭാ സമ്മേളനം എട്ടിന് ആരംഭിക്കും. ഈ സർക്കാരിന്റെ അവസാനത്തെ സമ്മേശനമായിരിക്കും എട്ടിന് ആരംഭിക്കുന്നത്. സർക്കാരിന് നാല് മാസം മാത്രമാണ് കാലാവധി ശേഷിക്കുന്നത് എന്നതിനാൽ സമ്പൂർണ ബജറ്റ് അവതരിപ്പിക്കാൻ സാധ്യമല്ല. 
 
എന്നാൽ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രി ഡോ തോമസ് ഐസകിന്റെ പ്രതികരണം. സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നതായിരിക്കും ബജറ്റിൽ പ്രാധാന്യം നൽകുകയെന്ന് നേരത്തെ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് നികുതി വർധനയുണ്ടാവില്ലെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here