ചടങ്ങിൽ എം ഫോണിൻറെ ആറുമോഡലുകളും സ്മാർട് വാച്ചുമാണ് പുറത്തിറക്കിയത്. ഓൺൈലനിൽ വിൽപന തുടങ്ങിയിരിക്കുന്ന ഫോൺ വൈകാതെ സംസ്ഥാനത്തെ വിപണികളിലുമെത്തും.

രാജ്യാന്തര സ്മാർട് ഫോൺ നിർമാണ വാണിജ്യലോകത്തേക്ക് ചുവടുവയ്ക്കുകയാണ് എം ഫോൺ. മലയാളികളായ സഹോദരങ്ങളുടേ നേതൃത്വത്തിലുള്ള എം ഫോൺ ഇലക്ട്രോണിക്സ് കമ്പനിയുടെ ആദ്യ ഫോണുകൾ കൊച്ചിയിൽ പുറത്തിറങ്ങി. വർണാഭമായ ചടങ്ങിലായിരുന്നു ഫോണിൻറെ രാജ്യാന്തര ലോഞ്ചിങ്.

11,999 രൂപയുടെ എം ഫോൺ ഫൈവ് എസ ് മുതൽ 39,999 രൂപയുടെ എം ഫോൺ 11 പ്ലസ് വരെയുള്ള ആറുമോഡലുകൾ. പുറമേ എം ടു എന്ന സ്മാർട് വാച്ചുമാണ് പുറത്തിറക്കിയത്. ഇപ്പോൾ ഓൺലൈനിലാണ് വിൽപന. താമസിയാതെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്ന് ഫോൺ നേരിട്ട് വാങ്ങാം. സംസ്ഥാനവ്യാപകമായി സർവീസ് സെൻറുകളും ഒരുങ്ങും. കൊറിയൻ സാങ്കേതിക വിദ്യയിൽ ചൈനയിലെ ഫാക്ടറിയിലാണ് ഫോൺ നിർമിക്കുന്നതെന്ന് കമ്പനി ഉടമകൾ പറഞ്ഞു.

ഈ വർഷം പകുതിയോടെ എം പാഡും വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കി. വിലകൂടിയ മോഡലുകളിൽ ഒക്ടാകോർ പ്രോസസറാണ്. വിവിധസീരിസുകളിലായി വയർലെസ് ചാർജർ ഉള്ള ഫോണുകളും 21 മെഗാപിക്സൽ ക്യാമറയും 4 ജിബി റാമും ഉള്ള ഫോണുകളും ലഭ്യമാണ്. കൽപറ്റ മൂങ്ങനാനിയിൽ ആൻറോ അഗസ്റ്റിൻ , റോയി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here