അപകടകാരികളാകുന്ന യന്ത്രമനുഷ്യരുടെ കഥകള്‍ വിവരിക്കുന്ന സയന്‍സ് ഫിക്ഷന്‍ നോവലുകള്‍ ഇഷ്ടം പോലെയിറങ്ങിയിട്ടുണ്ട്. ചില എഴുത്തുകാരാകട്ടെ ഒരുപടി കൂടി കടന്ന ‘യന്ത്രഉറുമ്പു’കളെയും ‘യന്ത്രത്തേളു’കളെയുമൊക്കെ ഭാവനയില്‍ സൃഷ്ടിച്ചു. മെല്ലിസ സ്റ്റിയുവര്‍ട്ടിന്റെ ‘റോബോട്ടിക് സ്‌കോര്‍പ്പിയന്‍’ എന്ന നോവലില്‍ വിവരിക്കുന്നത് ഒരു യന്ത്രത്തേളിന്റെ വിക്രിയകളാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുത്തുകാരി സങ്കല്പിച്ചുണ്ടാക്കിയ യന്ത്രത്തേളിന് ജീവന്‍ നല്‍കിയിരിക്കുകയാണ് ബല്‍ജിയത്തിലെ ഒരുസംഘം ഗവേഷകവിദ്യാര്‍ഥികള്‍.
ബല്‍ജിയത്തിലെ ഗെന്റ് യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ‘മെക്കാട്രോണിക്‌സ് ഡിസൈന്‍ ആന്‍ഡ് എംബഡഡ് പ്രോട്ടോടൈപ്പിങ്’ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് കഴിഞ്ഞയാഴ്ച ഒരു യന്ത്രത്തേളിനെ സൃഷ്ടിച്ചത്. ‘സ്‌കോര്‍പ്പിയന്‍ ഹെക്‌സാപോഡ്’ എന്നാണിതിന് പേര്.
scorpion robotജീവനുള്ള തേളിനെ പോലെ ആറു കാലുകളും രണ്ടു കൈയുകളും ഒരു വാലുമൊക്കെ ഈ റോബോട്ട് തേളിനുമുണ്ട്. ഉപദ്രവിക്കാന്‍ വരുന്നവരെ കൈ കൊണ്ടിറുക്കാനും വാല് കൊണ്ട് ആഞ്ഞു കുത്താനുമൊക്കെ ഇതിന് സാധിക്കും. യന്ത്രമായതിനാല്‍ കുത്തിന് വിഷമുണ്ടാകില്ല. വാലില്‍ ഒരു മാര്‍ക്കര്‍ ഘടിപ്പിച്ചതിനാല്‍ കുത്തിയതിന്റെ അടയാളമായി കുത്തേറ്റയാളുടെ ശരീരത്തില്‍ ഒരു ചുവന്ന പാട് വരുമെന്ന് മാത്രം.
എ.ബി.എസ്. ഷീറ്റ് ഉപയോഗിച്ച് 3ഡി പ്രിന്റിങ് വഴിയാണ് യന്ത്രത്തേളിന്റെ ശരീരം നിര്‍മിച്ചത്. ഉള്ളില്‍ സ്ഥാപിക്കാനായി ഒരു മെഗാബോര്‍ഡും ബാറ്ററി പാക്കുമൊരുക്കി.
എല്ലാ വശങ്ങളിലേക്കും നീങ്ങാനും ചെരിഞ്ഞ പ്രതലത്തിലേക്ക് കയറാനും മുന്നില്‍ കാണുന്ന വസ്തുവിന്റെ നീക്കത്തിനനുസരിച്ച് പ്രതികരിക്കാനും യന്ത്രത്തേളിനാകും. ഉള്ളിലുളള സെന്‍സറുകളുടെയും ക്യാമറയുടെയും സഹായം കൊണ്ടാണ് തേളിന് ഇതെല്ലാം ചെയ്യാനാകുന്നത്.image (3)

LEAVE A REPLY

Please enter your comment!
Please enter your name here