ന്യൂഡല്‍ഹി: ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബ ഇന്ത്യയിലേയ്ക്ക്.
രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയിലെ വളര്‍ച്ച മുന്നില്‍ കണ്ടാണ് ആലിബാബയുടെ വരവ്. 2016ല്‍തന്നെ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതിയെന്ന് ആലിബാബ ഗ്രൂപ്പ് പ്രസിഡന്റ് മൈക്കിള്‍ ഇവാന്‍സ് വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി മൈക്കിള്‍ ഇവാന്‍സും ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ കെ. ഗുരു ഗൗരപ്പനും കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദുമായി കൂടിക്കാഴ്ച നടത്തി.
നിലവില്‍ പേ ടിഎമ്മിലും സ്നാപ്ഡീലിലും ആലിബാബ നിക്ഷേപം നടത്തിയിട്ടുണ്ട്.