കട്ടപ്പന.ടൈഫോയിഡ്മുന്നാറിൽ കൂടുതൽ കുട്ടികളിലേക്ക് രോഗബാധ;പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്*

ഇടുക്കിമൂന്നാറിലെ മോഡേൺ റസിഡൻഷ്യൽ സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ടൈഫോയിഡ് രോഗബാധ.പത്ത് കുട്ടികൾക്കും,രണ്ട് ജീവനക്കാർക്കും പനി സ്ഥിരീകരിച്ചു.32 പേർക്കാണ് ഇതോടെ രോഗം പിടിപെട്ടത്.ടൈഫോയിഡ് രോഗബാധയെ തുടർന്ന് താൽക്കാലികമായി സ്കൂൾ അടച്ചിരിക്കുകയാണ്.പാചകക്കാരനും, 2ജീവനക്കാർ, ആറ് കുട്ടികൾ ഉൾപ്പെടെയുള്ളവർ വീടികളിലേക്ക് മാറി. മറ്റുള്ളവർ സ്കൂൾ ഹോസ്റ്റലിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.കഴിഞ്ഞ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.വീട്ടിൽ നിന്നും മടങ്ങിയെത്തിയവരിൽ നിന്നാകാം രോഗം മറ്റുള്ളവരിലേക്ക് പിടിപെടാൻ കാരണമെന്നാണ് വിലയിരുത്തൽ. സ്കൂളിലെ വെള്ളത്തിന്റെ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നാണ് വിവരം.ഹോസ്റ്റൽ വെള്ളത്തിൽ ഈ കോളിഫോം ബാക്ടീരിയായുടെ അളവ് കൂടുതലാണെന്നും, ക്ലോറിനേഷൻ നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here