*വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിൽ

വീട്ടിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിൽ.രഹസ്യ വിവരത്തെ തുടർന്ന് രാജാക്കാട് പഴയ വിടുതി കോളനി ഭാഗത്ത്‌ സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പള്ളിക്കവല മാണിപ്പുറത്ത് ജോയി മകൻ സനീഷ് എം.ജി(27) എന്നയാളെയാണ് നട്ടുവളർത്തി പരിപാലിച്ചു വന്നിരുന്ന രണ്ട് കഞ്ചാവ് ചെടികളുമായി അറസ്റ്റ് ചെയ്തത്.

246 സെന്റീമീറ്റർ നീളമുള്ള വലിയ ചെടിയും 66 സെന്റീമീറ്റർ നീളമുള്ള മറ്റൊരു ചെടിയുമാണ് സനീഷിന്റെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം കണ്ടെത്തിയത്. ഇത്തരത്തിൽ കഞ്ചാവ് ചെടി നട്ടു വളർത്തുന്നത് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർ പ്രദീപ് കെ. വി, ദിലീപ് എൻ.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിമി ഗോപി എന്നിവരും പരിശോധനയിൽ പങ്കെടു

LEAVE A REPLY

Please enter your comment!
Please enter your name here