ഹിന്ദു ക്ഷേത്രങ്ങളിൽ കയറി നേർച്ചപ്പെട്ടികൾ കുത്തിത്തുറന്നു പണം മോഷ്ടിച്ചിരുന്ന ഇന്തോ-കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി കാനഡയിലെ ബ്രാംപ്ടണിൽ പോലീസ് അറിയിച്ചു. ജഗദിഷ് പാന്ഥർ (41) ബ്രാംപ്ടൺ നിവാസിയാണ്.

പീൽ റീജണിൽ ബ്രാംപ്ടൺ, മിസിസൗഗ, കാലിഡോൺ എന്നിവിടങ്ങളിലായിരുന്നു 2023 മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ കവർച്ചകൾ നടന്നത്. നിരീക്ഷണ ക്യാമറകൾ ആ ദൃശ്യങ്ങൾ പകർത്തി. ചില കച്ചവട സ്ഥാപനങ്ങളിൽ നിന്നു കവർച്ച നടത്തിയതും ഇയാൾ തന്നെയെന്നു ദൃശ്യങ്ങൾ തെളിയിക്കുന്നു.

നേരത്തെ തന്നെ ചില കവർച്ചകൾക്കു പിടിയിലായ പാന്ഥർ കസ്റ്റഡിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here