മത്സര പരീക്ഷകളിലെ ചോദ്യ പേപ്പർ ചോർത്തുന്നവർക്ക് മുട്ടൻ പണിയുമായി സർക്കാർ. മത്സര പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനായി ലോക്സഭ ബിൽ പാസാക്കി. മത്സര പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്ക് പത്തുവർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ശിക്ഷയായി നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. ചോദ്യപേപ്പറുകൾ ചോരുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുകയും റദ്ധാക്കപ്പെട്ട പരീക്ഷകൾ വീണ്ടും നടത്തുമ്പോൾ വരുന്ന സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് നിയമം നടപ്പാക്കുന്നത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി അഞ്ചുവര്‍ഷം വരെയുമാണ് തടവ് ശിക്ഷ ലഭിക്കുക. സംഘടിത കുറ്റകൃത്യത്തിനാണ് പത്തുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. യുപിഎസ്‌സി, എസ്എസ്‌സി, ആർആർബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകളും നിയമത്തിന്റെ പരിധിയിൽ വരുന്നു. സര്‍വീസ് പ്രൊവൈഡര്‍ സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും ആനുപാതികമായ പരീക്ഷാ ചെലവ് വീണ്ടെടുക്കലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ നാല് വർഷത്തേക്ക് പരീക്ഷ നടത്തുന്നതിൽ നിന്ന് വിലക്കിയിട്ടുമുണ്ട്. ഇത്തരം കേസിൽ പ്രതികളെ പൊലീസിന് വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനാകും. കൂടാതെ പ്രതിക്ക് ജാമ്യത്തിന് ലഭിക്കുകയുമില്ല. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിലൂടെ പരിഹരിക്കാനുമാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here