തീക്കട്ടയിലും ഉറുമ്പരിക്കുകയോ എന്ന് ചോദിച്ചുപോകും. അതെ, ഫെയ്സ്ബുക്ക് മുതലാളിയുടെയും അക്കൗണ്ട് ഹാക്ക് ചെയ്തു, ട്വിറ്റർ, പിന്റെറെസ്റ്റ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഹാക്കർഗ്രൂപ്പായ ഔട്ട്മൈൻ ടീമാണ് സക്കർബർഗിന്റെ രണ്ട് അക്കൗണ്ടുകളുടെയും നിയന്ത്രണം ഏറ്റെടുത്തതെന്ന് വെന്‍ച്വർബീറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തിലെ നവമാധ്യമ രംഗത്ത് ചർച്ച ചെയ്യപ്പെടുന്ന സുരക്ഷാ മുൻകരുതലുകളിലൊന്നാണ് അത്തരമൊരു സാമൂഹികമാധ്യമത്തിലെ തലതൊട്ടപ്പൻ തന്നെ തെറ്റിച്ചത്. ഒരേ പാസ്‌വേർഡ് തന്നെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾക്കായി ഉപയോഗിക്കുക.

സക്കർബർഗിന്റെ ഒരു ട്വിറ്റർ അക്കൗണ്ടിൽ നിന്നും വന്ന സന്ദേശം ഇങ്ങനെ പറയുന്നു– “Hey, “You were in [the] Linkedin Database with the password “dadada” !”. ഏതായാലും സക്കർബർഗ് അത്ര വലിയ ട്വിറ്റർ ഉപയോക്താവല്ല. 2012ലാണ് അവസാനം ഇദ്ദേഹം ട്വിറ്റർ ഉപയോഗിച്ചത്.

ഔർമെൻ ഹാക്കർ ഗ്രൂപ്പിന്റെ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ ട്വിറ്റർ തങ്ങളുടെ പഴയ അക്കൗണ്ടാണ് സസ്പെൻഡ് ചെയ്തതെന്ന അവകാശവാദവുമായി മറ്റൊരു അക്കൗണ്ടിൽനിന്ന് സന്ദേശം അയച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ടിന്‍ അക്കൗണ്ടു രേഖകള്‍ ചോര്‍ന്നു എന്ന വെളിപ്പെടുത്തൽ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഇത്തരത്തിലായിരിക്കാം സക്കർബർഗിന്റെ അക്കൗണ്ടും ചോർന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here