എ.ടി.എം തട്ടിപ്പില്‍ കരാറുകാരന്റെ 40,355 രൂപ നഷ്ടമായി. ആലുവ ഏലൂക്കര സ്വദേശി നവാസിന്റെ എസ്.ബി.ടി തോട്ടക്കാട്ടുകര ശാഖയിലെ നാസ് കണ്‍സ്ട്രക്ഷന്‍സ് എന്ന അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്.

യു.എസില്‍ നിന്നാണ് പണം പിന്‍വലിച്ചിട്ടുളളത്. എ.ടി.എം കാര്‍ഡിന്റെ പിന്‍നമ്പര്‍ ഉപയാഗിച്ച് സിറ്റി ബാങ്ക് വഴിയാണ് പണം കവര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 5.50 യോടെയാണ് പണം പിന്‍വലിച്ചതായി നവാസിന് എസ്.എം.എസ് ലഭിച്ചത്. ഉടന്‍ ബാങ്കിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ യു.എസിലെ ബ്രൂക്ക്‌ലിനില്‍ നിന്ന് സിറ്റി ബാങ്ക് മുഖേനയാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി. കെട്ടിടനിര്‍മാണ കരാറുകാരനായ നവാസിന്റെ ഈ അക്കൗണ്ടില്‍ 45,000 രൂപയാണ് ഉണ്ടായിരുന്നത്. പണം നഷ്ടപ്പെട്ടതില്‍ ആശങ്ക വേണ്ടെന്നും ഇന്‍ഷൂര്‍ ചെയ്തതിനാല്‍ പൊലിസ് അന്വേഷണത്തിനുശേഷം പണം തിരികെനല്‍കുമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here