2016 ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് സംസ്ഥാന ബാങ്കുകളിലെ മൊത്തം നിക്ഷേപം 43,79,46 കോടി രൂപയാണെന്ന് രാജു ഏബ്രഹാമിനെ മന്ത്രി തോമസ് ഐസക് അറിയിച്ചു. വിദേശ നിക്ഷേപം 1,42,669 കോടി രൂപയും വായ്പ. 2,82,556 കോടി രൂപയും വായ്പാ നിക്ഷേപ അനുപാതം 64.52 ശതമാനവുമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1532 കോടി രൂപ വിദ്യാഭ്യാസ വായ്പയായി നല്‍കിയിട്ടുണ്ട്. 2016 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് വിദ്യാഭ്യാസ വായ്പ 366274 അക്കൗണ്ടുകളിലായി 9816 കോടി രൂപയാണ്. നികുതി ഇനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി 40907.94 കോടി രൂപ സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാണിജ്യ നികുതി കുടിശിക ഇനത്തില്‍ 312.78 കോടി രൂപയുടെ സ്റ്റേ നല്‍കിയിട്ടുണ്ടെന്ന് എം.സ്വരാജിനെ മന്ത്രി അറിയിച്ചു.

2017 മാര്‍ച്ച് 31ഓടെ എല്ലാ പ്രാഥമിക കാര്‍ഷിക, വായ്പാ സഹകരണ സംഘങ്ങളിലും കോര്‍ ബാങ്കിങ്ങ് നടപ്പാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ കെ.വി.വിജയദാസിനെ അറിയിച്ചു. നിലവില്‍ 511 സംഘങ്ങളില്‍ കോര്‍ ബാങ്കിങ്ങ് ഉണ്ട്. കര്‍ഷക സേവന കേന്ദ്ര പദ്ധതി വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here