വ്യാജ ഏറ്റുമുട്ടല്‍കൊലകളുടെ നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിടി ബല്‍റാം എംഎല്‍എ. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതിനെതിരെയാണ് ഫേസ്ബുക്കിലൂടെ ബല്‍റാം പ്രതികരണവുമായെത്തിയത്. കേരളത്തിന്റെ മാതൃക ഗുജറാത്താകരുതെന്നും മാവോയിസ്റ്റ് കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവുവെന്നും ബല്‍റാം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.

” എൻകൗണ്ടർ കില്ലിംഗുകളുടെ, അത്‌ വ്യാജമായാലും അല്ലെങ്കിലും, നാടായി കേരളം മാറുന്നത്‌ അങ്ങേയറ്റം ആശങ്കാജനകമാണ്‌. ഒറ്റയടിക്ക്‌ കൊന്നുകളയേണ്ട ഒരു കുറ്റമല്ല ഒരാൾ മാവോയിസ്റ്റാവുക എന്നത്‌. അവർ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ കുറ്റകരമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്തിമമായി പറയേണ്ടതും അതനുസരിച്ചുള്ള ശിക്ഷ വിധിക്കേണ്ടതും കോടതികളാണ്‌. മറിച്ച്‌ ബോധ്യപ്പെടാത്തിടത്തോളം ഇത്‌ ഭരണകൂടത്തിന്റെ നേതൃത്ത്വത്തിലുള്ള കൊലപാതകമായിത്തന്നെ കാണേണ്ടിവരും‌. അടിയന്തരാവസ്ഥക്കാലത്ത്‌ ജയിലിൽ കിടന്നിട്ടുണ്ടെന്നത്‌ ഇന്നത്തെ ഭരണക്കാർക്ക്‌ ഭരണകൂട ഭീകരത അഴിച്ചുവിടാനുള്ള നീതീകരണമാവുന്നില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവാദിത്തം ഏറ്റേ മതിയാവൂ. ഗുജറാത്താവരുത്‌ കേരളത്തിന്റെ മാതൃക.”

LEAVE A REPLY

Please enter your comment!
Please enter your name here